ബഹ്റൈൻ ഗാർഡൻ ക്ലബ് മത്സരങ്ങളിൽ മികവ് പുലർത്തി ഇന്ത്യൻ സ്കൂൾ
text_fieldsഗാർഡൻ ക്ലബ് മത്സരങ്ങളിൽ ഇന്ത്യൻ സ്കൂളിൽനിന്ന് ജേതാക്കളായവർ
മനാമ: ബഹ്റൈൻ ഗാർഡൻ ക്ലബ് സംഘടിപ്പിച്ച 55ാമത് മത്സരങ്ങളിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ മികവ് പുലർത്തി. റിഫ വ്യൂസ് കപ്പ് ഇന്ത്യൻ സ്കൂൾ കരസ്ഥമാക്കി.
അൽ ജസ്ര ഓർഗാനിക് ഫാമിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് ഹെഡ് ടീച്ചർ പാർവതി ദേവദാസ് ട്രോഫി ഏറ്റുവാങ്ങി. നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെൻറ് സെക്രട്ടറി ജനറൽ ശൈഖാ മറാം ബിൻത് ഈസ അൽ ഖലീഫയും ക്ലബ് അംഗങ്ങളും സന്നിഹിതരായിരുന്നു.
മത്സരത്തിെൻറ ഭാഗമായി നടന്ന പക്ഷി തീറ്റപാത്ര നിർമാണ ഇനത്തിൽ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള കാഷ് പ്രൈസ് ജേതാക്കൾ: കൃപ സാറാ സന്തോഷ് (IV-S), മുഹമ്മദ് റാഷദൻ (IV-Y), ജെയ്ലിൻ നിമേശ്ചന്ദ്ര ജോഷി (VII-C), ജിയ ആൻ സാമുവൽ), അഭിനവ് വിനു (VIII-S). നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ 20 ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ വിജയികളെ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

