ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് ദിനാഘോഷം
മനാമ: ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് അറിവ് പകരുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു.
സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി. അജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. വകുപ്പ് മേധാവി ജി.ടി. മണി ഇംഗ്ലീഷ് ദിന റിപ്പോർട്ട് അവതരിപ്പിച്ചു.
ഇംഗ്ലീഷ് ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ തലങ്ങളിലുമുള്ള വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർഥികൾ ആംഗ്യപ്പാട്ടും ഒമ്പതാം ക്ലാസ് വിദ്യാർഥികൾ സംഘഗാനവും അവതരിപ്പിച്ചു. വില്യം ഷേക്സ്പിയറിന്റെ ദ മർച്ചന്റ് ഓഫ് വെനീസിൽനിന്നുള്ള രംഗം എട്ടാം ക്ലാസിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.
ഇംഗ്ലീഷ് ദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു. ദർശന സുബ്രഹ്മണ്യൻ, ബ്ലെസി ജോസ്ലിൻ ചന്ദ്രബോസ്, ദേവിക സുരേഷ്, ഇഷ സുധീപ് നായർ, ജോവാന ജെസ് ബിനു, ജെസ്വിൻ സുജു വർഗീസ് എന്നിവർ അവതാരകരായിരുന്നു.
ഇംഗ്ലീഷ്ദിന സമ്മാന ജേതാക്കൾ:
ഇംഗ്ലീഷ് ക്വിസ്: 1. ഹിബ പി. മുഹമ്മദ്, റൈസ സബ്രീൻ, നിരഞ്ജൻ വി. അയ്യർ, 2. നേഹ അഭിലാഷ്, റിയോണ ഫിലിപ്, സൂര്യ ജയ
കുമാർ
പോസ്റ്റർ നിർമാണ മത്സരം: 1. അഭിഷേക് മേനോൻ, 2. ഹെസ്സ ഷഹീർ, 3. എയ്ഞ്ചല മറിയം ബിനു
ഡിക്ലമേഷൻ മത്സരം 1. ശിവാനി അരുൺ സീന, 2. തനിഷ്ക നവീനൻ, 3. ജനനി മുത്തുരാമൻ
റോൾ പ്ലേ മത്സരം: 1. അദ്യജ സന്തോഷ്, 2. അബ്ദുൾ റഹ്മാൻ അഹമ്മദ് മുഹമ്മദ് ജാസിം, 3. മീനാക്ഷി ദീപക്
സ്പെല്ലിങ് ബീ മത്സരം: 1. ആദർശ് രമേഷ്, 2. ഷോൺ ഫിലിപ് ജെയിംസ്, 3. ഏലിയ അനി
കൈയെഴുത്ത് മത്സരം: 1. നഫീസ ആസിയ അർഷാദ്, 2. ശ്രീരാധ രൂപേഷ്, 3. വിദ്യ പഞ്ച
ഡിസ്േപ്ല ബോർഡ് മത്സരം: 1. ക്ലാസ് 11 S, 2. ക്ലാസ് 12 A
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

