ഒരുക്കങ്ങൾ പൂർത്തിയായി; ഇന്ത്യൻ സ്​കൂൾ തെരഞ്ഞെടുപ്പ്​ നാളെ

എ.വി.ഷെറിൻ
14:21 PM
07/12/2017
ഇന്ത്യൻ സ്​കൂൾ ഇൗസ ടൗൺ കാമ്പസ്​

മനാമ: പ്രവാസികളുടെ അഭിമാന സ്​ഥാപനമായ ബഹ്​റൈൻ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്​ നാളെ നടക്കും. രണ്ടു മാസം നീണ്ട പ്രചാരണത്തിനൊടുവിലാണ്​ നാളെ വോ​െട്ടടുപ്പ്​ നടക്കുന്നത്​. 2017-^2020 വർഷത്തേക്കുള്ള ഭരണസമിതിയാണ്​ ഇൗ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരിക. തെരഞ്ഞെടുപ്പി​​െൻറ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വരണാധികാരികളിൽ ഒരാളായ ലെനി പി.മാത്യു ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. വീണ അറോറ,മുഹമ്മദ് ഗൗസ്, മുഹമ്മദ് സലിം, തോമസ് മത്തായി എന്നിവരും തെരെഞ്ഞെടുപ്പ് ഒാഫിസർമാരാണ്​​.   വെള്ളിയാഴ്​ച കാലത്ത്​ എട്ടുമണിക്ക്​ വാർഷിക ജനറൽ ബോഡി ആരംഭിക്കും. കൃത്യം ഒമ്പതു മണിക്ക്​ വോ​െട്ടടുപ്പ്​ തുടങ്ങും. ഇത്​ വൈകീട്ട്​ ഏഴുമണി വരെ നീളും. വൈകീട്ട്​ ഏഴുമണിക്കുള്ളിൽ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്നവർക്ക്​ മാത്രമായിരിക്കും വോട്ടിങിനുള്ള അനുമതി. 
    വാർഷിക ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ്​ ഒന്നാമത്തെ അജണ്ടയാണ്​.രഹസ്യ ബാലറ്റിലൂടെയാണ്​ ​േവാ​െട്ടടുപ്പ്​. വോട്ടിങ്ങിനായി ശൈഖ്​ ഇൗസ ബ്ലോക്കിൽ 24 ബൂത്തുകൾ സജ്ജീകരിക്കുന്നുണ്ട്​. മൊത്തം 110 സ്​റ്റാഫിന്​ തെരഞ്ഞെടുപ്പ്​ ചുമതലകൾ നൽകിയിട്ടുണ്ട്​. ഇവർക്ക്​ ആവശ്യമായ നിർദേശങ്ങളും കഴിഞ്ഞ ദിവസം നൽകി. ഏഴുമണിക്ക്​ വോ​െട്ടടുപ്പ്​ കഴിഞ്ഞ്​, ഒരു മണിക്കൂറിന്​ ​ശേഷം വോ​െട്ടണ്ണൽ തുടങ്ങും. ശൈഖ്​ ഇൗസ ​ബ്ലോക്കിൽ തന്നെയാണ്​ കൗണ്ടിങ്​. 

ആദ്യം സ്​റ്റാഫ്​ പ്രതിനിധിയുടെ വോട്ടാണ്​ എണ്ണുക. തുടർന്ന്​ മറ്റ്​ സ്​ഥാനാർഥികളു​െ​ടയും എണ്ണും. ശനിയാഴ്​ച പുലർച്ചയോടെ മാത്രമേ പൂർണമായ റിസൽട്ട്​ അറിയാൻ സാധിക്കൂ. 
നവംബർ 27ഉച്ച രണ്ടുമണിവരെയായിരുന്നു പത്രികകൾ സമർപ്പിക്കാനുള്ള സമയം. 29നാണ്​ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്​. നിലവിൽ 32 പേർ മത്സര രംഗത്തുണ്ട്. അഞ്ച്​ കൂട്ടായ്​മകളാണ്​ മത്സര രംഗത്തുള്ളതെങ്കിലും പ്രധാനമായും പ്രിൻസ്​ നടരാജ​​െൻറ നേതൃത്വത്തിലുള്ള പി.പി.എ, ഫ്രാൻസിസ്​ കൈതാരത്തി​​െൻറ നേതൃത്വത്തിലുള്ള യു.പി.എ, അജയകൃഷ്​ണൻ നേതൃത്വം നൽകുന്ന യു. പി.പി എന്നീ പാനലുകൾ തമ്മിലാണ്​ മത്സരം. മറ്റൊരു ഗ്രൂപ്പിന്​ രാഖി ജനാർദനൻ ആണ്​ നേതൃത്വം നൽകുന്നത്​. തമിഴ്​ കൂട്ടായ്​മയുടെ ഒരു പാനലും രംഗത്തുണ്ട്. 
ചെയർമാൻ,വൈസ് ചെയർമാൻ, സെക്രട്ടറി, അസി.സെക്രട്ടറി, മൂന്ന് ബോർഡ് അംഗങ്ങൾ, സ്​റ്റാഫ് പ്രതിനിധി, തുടർച്ച അംഗം, മന്ത്രാലയം പ്രതിനിധി, പ്രിൻസിപ്പൽ എന്നിങ്ങനെ 11 പേർ അടങ്ങിയതാണ് സ്‌കൂൾ ഭരണ സമിതി.ഇതിൽ മന്ത്രാലയം അംഗം, സ്​റ്റാഫ് പ്രതിനിധി, പ്രിൻസിപ്പൽ, തുടർച്ച അംഗം എന്നിവർ ഒഴികെ ബാക്കി ഏഴുപേരെയാണ്​ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുക.നിലവിലെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് വായിക്കൽ, കഴിഞ്ഞ ജനറൽ ബോഡിയിലെ മിനുട്​സ്​ അംഗീകരിക്കൽ, അക്കാദമിക് റിപ്പോർട്ട് വായന, പ്രധാന കരാറുകൾ അംഗീകരിക്കൽ, സ്‌കൂൾ ഭരണഘടന മാറ്റം തുടങ്ങി 11 ഓളം അജണ്ടകളാണ് ജനറൽ ബോഡിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.രക്ഷിതാക്കൾക്ക് ജനറൽ ബോഡിയിൽ സംബന്ധിക്കുന്നതിനായി ബഹ്​റൈ​​െൻറ എല്ലാ ഭാഗത്തുനിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സി.പി.ആർ, സ്‌കൂൾ അംഗത്വ നമ്പർ തുടങ്ങിയവ രക്ഷിതാക്കൾ തെരെഞ്ഞെടുപ്പിന്​ വരുമ്പോൾ കരുതണം. 

COMMENTS