ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ രാജ്യത്തിന്റെ 76ാമത് റിപ്പബ്ലിക്ദിന ത്രിവർണ പതാക ഉയർത്തൽ ചടങ്ങോടെയും വിവിധമേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനത്തോടെയും ആഘോഷിച്ചു. സ്കൂളിന്റെ ഇസ ടൗൺ കാമ്പസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഇരുകാമ്പസുകളിലെയും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങ് ആരംഭിച്ചത്.
സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.രണ്ട് കാമ്പസുകളിലെയും വിദ്യാർഥികൾ ദേശസ്നേഹ ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു.
ദേശീയഗാനം, സ്കൂൾ പ്രാർഥന, വിശുദ്ധ ഖുർആൻ പാരായണം എന്നിവയോടെയാണ് ജഷന്മാൾ ഓഡിറ്റോറിയത്തിൽ ചടങ്ങ് ആരംഭിച്ചത്. സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഗൾഫ് സഹോദയ അവാർഡുകൾ സമ്മാനിച്ചു. ബഹ്റൈൻ ജനറൽ സ്പോർട്സ് അതോറിറ്റി ആതിഥേയത്വം വഹിച്ച ഇന്റർനാഷനൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ ഗെയിംസിൽ പങ്കെടുത്ത ബാഡ്മിന്റൺ കളിക്കാരെയും സ്കൂൾ ആദരിച്ചു. 25 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് മികവിനുള്ള സർട്ടിഫിക്കറ്റുകളും 15 ബാൻഡ് വിദ്യാർഥികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും ലഭിച്ചു.
ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ രൂപകൽപന ചെയ്ത ജോഹാൻ ജോൺസൺ ടൈറ്റസിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസും വിദ്യാർഥിനി റിക്ക മേരി റോയിയും റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ മികവിനുള്ള സർട്ടിഫിക്കറ്റുകൾ ലഭിച്ച വിദ്യാർഥികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

