ഇന്ത്യൻ സ്കൂൾ കൊമേഴ്സ് ഫെസ്റ്റിവൽ ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ കൊമേഴ്സ് ഫെസ്റ്റിവൽ നിഷ്ക ആഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിൽ കൊമേഴ്സ് ഫെസ്റ്റിവൽ ‘നിഷ്ക’ ആഘോഷിച്ചു. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച ഫെസ്റ്റിവലിൽ ഹെഡ് ബോയ് ജോയൽ ജോർജ് ജോഗി ദീപം തെളിച്ചു.
പ്രിഫക്ട് ഖുലൂദ് യൂസഫ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഹെഡ് ടീച്ചർ ആൻലി ജോസഫ്, ഹെഡ് ടീച്ചർ ആക്ടിവിറ്റി ശ്രീകല ആർ, ഡിപ്പാർട്മെന്റ് മേധാവികളായ ബിജു വാസുദേവൻ (കോമേഴ്സ്), രാജേഷ് നായർ (ഹ്യുമാനിറ്റീസ്), ഫാക്കൽറ്റി അംഗങ്ങൾ പങ്കെടുത്തു. വിദ്യാർഥികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഊർജസ്വലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ 11ാം ക്ലാസ് വിദ്യാർഥികൾ ‘ഭൗതികവാദത്തിന്റെ യുഗത്തിലെ മാനവികത’ വിഷയത്തിലും 12ാം ക്ലാസ് വിദ്യാർഥികൾ ‘ഇന്ത്യയുടെ പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള യാത്ര’ എന്ന വിഷയത്തിലും ആശയങ്ങൾ അവതരിപ്പിച്ചു. സ്കൂൾ ചെയർമാൻഅഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു. ക്രിസ്റ്റഫർ ചാക്കോ സ്വാഗതവും ഇഷാൻ മിസ്ട്രി നന്ദിയും പറഞ്ഞു. നിഹാരിക സർക്കാരും ഹിബ പി. മുഹമ്മദും അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

