ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
text_fieldsശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ടെക്നോഫെസ്റ്റ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്കൂളിൽ വിവിധ പരിപാടികളോടെ ടെക്നോഫെസ്റ്റ് ആഘോഷിച്ചു. ഇസാ ടൗൺ കാമ്പസിൽ നടന്ന വാർഷിക ടെക്നോഫെസ്റ്റിൽ നാലു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ ദേശീയ ശാസ്ത്ര-സാങ്കേതിക ദിനത്തോടനുബന്ധിച്ച് സയൻസ് വിഭാഗമാണ് വിദ്യാർഥികളെ ശാസ്ത്ര പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിപുലമായ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ശാസ്ത്ര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മോഡൽ നിർമാണം, പോസ്റ്റർ രൂപകൽപന, ഡിസ്പ്ലേ ബോർഡ് അവതരണങ്ങൾ തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. നാലാം ക്ലാസിനായി പാഴ് വസ്തുക്കളിൽനിന്നുള്ള മോഡൽ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. മത്സരത്തിൽ അബിഗെയ്ൽ അരുൺ (4-Z), ഡെബോറ സാഷ എഡ്വിൻ (4-T), യൂസിഫ് ഖമിസ് സാദ് (4-M) എന്നിവർ ജേതാക്കളായി. പോസ്റ്റർ നിർമാണ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിച്ചു. ഹീർ ദീപക് ഭായ് കകാദിയ (5-H), സെറ കിഷോർ (5-J), പ്രത്യുഷ ഡേ (5-R) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഉയർന്ന ക്ലാസുകൾക്കായി ഡിസ്പ്ലേ ബോർഡ് മത്സരങ്ങൾ നടത്തി. ആറാം ക്ലാസിനായി ശുദ്ധജലവും ശുചിത്വവും കേന്ദ്രീകരിച്ചുള്ള ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ 6-K, 6-P, 6-F എന്നീ ക്ലാസ്സുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
ഏഴാം ക്ലാസിനായി ആൾട്ടർനേറ്റ് എനർജി അടിസ്ഥാനമായ മത്സരത്തിൽ 7-C, 7-Q, 7-H എന്നിവ ജേതാക്കളായി. എട്ടാം ക്ലാസിന് ബഹിരാകാശ പര്യവേഷണങ്ങൾ ആയിരുന്നു ഡിസ്പ്ലേ ബോർഡ് മത്സര വിഷയം.
അതിൽ 8-D, 8-K, 8-P എന്നീ ക്ലാസുകൾ ജേതാക്കളായി. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ ശാസ്ത്രീയ അറിവും കലാമികവും ഉയർത്തിക്കാട്ടിയിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ വാക്സിനുകളുടെ ശാസ്ത്രത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമിച്ചു. 9-Q, 9-I, 9-P എന്നീ ക്ലാസുകൾ വിജയിച്ചു.
പത്താം ക്ലാസ് ശാസ്ത്രത്തിലെ വനിതകൾ: ഭൂതകാലവും വർത്തമാനവും എന്ന വിഷയത്തെക്കുറിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ചു. 10-H, 10-W, 10-U എന്നീ ക്ലാസുകൾ ജേതാക്കളായി. പതിനൊന്നാം ക്ലാസിനായി ഇന്റർനെറ്റ് ഓഫ് തിംഗ്സിൽ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ 11-H, 11-N, 11-Q എന്നീ ക്ലാസുകൾ ജേതാക്കളായി. പന്ത്രണ്ടാം ക്ലാസിനുള്ള ആണവോർജ്ജ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 12-H ഒന്നാം സ്ഥാനം നേടിയപ്പോൾ 12-N, 12-Q എന്നീ ഡിവിഷനുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സ്കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ എന്നിവർ തസവസരത്തിൽ സന്നിഹിതരായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ജേതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

