ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ പഞ്ചാബി ദിനാഘോഷം
മനാമ: ഇന്ത്യൻ സ്കൂൾ പഞ്ചാബി ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബിവകുപ്പ് സംഘടിപ്പിച്ച ഊർജസ്വലവും സാംസ്കാരികസമ്പന്നവുമായ പരിപാടികൾ അരങ്ങേറി. പഞ്ചാബിഭാഷയുടെയും പൈതൃകത്തിന്റെയും സത്ത പ്രദർശിപ്പിച്ചാണ് പരിപാടി നടന്നത്. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപികമാരായ ശ്രീകല ആർ നായർ, സലോണ പയസ്, ഹിന്ദി-ഉറുദു വകുപ്പ് മേധാവി ബാബു ഖാൻ എന്നിവർ പങ്കെടുത്തു.
കിരൺപ്രീത് കൗറിന്റെ സ്വാഗതപ്രസംഗത്തോടെയാണ് ആഘോഷം ആരംഭിച്ചത്. തുടർന്ന് ദേശീയഗാനവും സ്കൂൾ പ്രാർഥനയും നടന്നു. ഷാഹിദ് ക്വാമർ വിശുദ്ധ ഖുർആനിലെ വരികൾ ചൊല്ലി. ഹർദീപ് സിങ്, ജഗ്ജോത് സിങ്, കിരൺപ്രീത് കൗർ എന്നിവർ ഗുരു ഗ്രന്ഥസാഹിബിൽ നിന്നുള്ള വരികൾ ചൊല്ലി. ഹർസിമ്രാൻ കൗർ, മൻകിരത് കൗർ, ഹർദീപ് സിങ്, അബിജോത് സിംഗ്, ഇക്രാജ് സിങ്, മൻവീർ സിങ്, ജഗ്ജോത് സിങ് എന്നിവർ ശബാദ് അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള വിവിധ മത്സരങ്ങൾ ഉൾപ്പെടുന്ന ഒരു ആഴ്ച നീണ്ട ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെയായി പരിപാടി മാറി. വകുപ്പ് മേധാവി ബാബു ഖാനും പഞ്ചാബി ഭാഷാ അധ്യാപിക സിമ്രാൻജിത് കൗറും പരിപാടി ഏകോപിപ്പിച്ചു.
എല്ലാ വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. സിമ്രാൻജിത് കൗർ, കഹ്കഷൻ ഖാൻ, മഹനാസ് ഖാൻ, ഷബ്രീൻ സുൽത്താന, ഷീമ ആറ്റുകണ്ടത്തിൽ, ഗംഗാ കുമാരി, സൗഫിയ മുഹമ്മദ്, ഗിരിജ എംകെ, നിത പ്രദീപ് എന്നിവർ സംഘാടക സമിതിയിൽ ഉണ്ടായിരുന്നു. ഖുഷ്പ്രീത് കൗർ നന്ദി പറഞ്ഞു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ വിജയികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

