Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യന്‍ സ്​കൂള്‍...

ഇന്ത്യന്‍ സ്​കൂള്‍ മലയാള ഭാഷാ ദിനം ആഘോഷിച്ചു

text_fields
bookmark_border
ഇന്ത്യന്‍ സ്​കൂള്‍ മലയാള ഭാഷാ ദിനം ആഘോഷിച്ചു
cancel
camera_alt

കേരള പിറവിദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്​കൂളില്‍ സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷത്തിൽനിന്ന്​

മനാമ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്​കൂളില്‍ മലയാള ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്​കൂളിലെ മലയാളം വകുപ്പി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചത്. കേരളപ്പിറവിയോടനുബന്ധിച്ചു ഒരാഴ്​ച നീണ്ട പരിപാടികളാണ് ഇന്ത്യന്‍ സ്​കൂളില്‍ നടന്നത്. കോവിഡ്-19 സാഹചര്യത്തിൽ ആറു മുതൽ പത്താം ക്ലാസ് വരെ മലയാളം പഠിക്കുന്ന വിദ്യാർഥികൾ വീടുകളിൽനിന്ന്​ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. മലയാളം വിഭാഗം മേധാവി ബിസ്​മി ജോമി പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.

പ്രധാനാധ്യാപിക പാർവതി ദേവദാസും മലയാളം അധ്യാപകരും ഭാഷാദിന സന്ദേശം നൽകി. മലയാള ദിനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ പ്രസംഗങ്ങൾ, കവിതകൾ, സംഗീത വിരുന്ന്, കേരള നടനം, പോസ്​റ്ററുകൾ എന്നിവ ഉണ്ടായിരുന്നു. കേരള പൈതൃകം, സംസ്​കാരം, ഒത്തൊരുമ എന്നിവ പ്രതിപാദിച്ചും പ്രകൃതിക്ഷോഭങ്ങളിൽ മരിച്ചവർക്ക്​ ആദരാഞ്ജലികൾ അർപ്പിച്ചും പവർ പോയൻറ്​ അവതരണം മുഖ്യ ആകർഷണമായിരുന്നു.

കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും മാതൃഭാഷ പഠനം സഹായകരമാണെന്ന് ഇന്ത്യന്‍ സ്​കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍ സന്ദേശത്തില്‍ പറഞ്ഞു. ആസ്വാദനശേഷി വളരാനും സഹൃദയത്വം നേടാനും മാതൃഭാഷ പഠനം അനിവാര്യമാണെന്ന് ഇന്ത്യന്‍ സ്​കൂള്‍ സെക്രട്ടറി സജി ആൻറണി പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച പിന്തുണയും മാർഗനിർദേശവും നൽകിവരുന്ന ഇന്ത്യൻ സ്‌കൂൾ അധ്യാപകരെ പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വമി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolcelebratesMalayalam Language Day
Next Story