ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച ബഹ്റൈൻ ദേശീയ ദിനാഘോഷം
മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ ബഹ്റൈൻ ദേശീയ ദിനം ഏറെ അഭിമാനത്തോടെയും സാംസ്കാരിക പരിപാടികളോടെയും ആഘോഷിച്ചു. രാജ്യത്തോടുള്ള സ്കൂളിന്റെ ആഴമേറിയ ബന്ധവും സമൂഹത്തിനുള്ളിൽ സാംസ്കാരിക ഐക്യം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയും ചടങ്ങിൽ പ്രതിഫലിച്ചു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അറബിക് വിഭാഗം മേധാവി സഫ അബ്ദുല്ല ഖംബർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയപതാക ഉയർത്തിയതോടെയും തുടർന്ന് ദേശീയ ഗാനാലാപനത്തോടെയും പരിപാടി ആരംഭിച്ചു.
വിശുദ്ധ ഖുർആനിൽ നിന്നുള്ള പാരായണം നടന്നു. അറബി വിഭാഗം മേധാവി സഫ അബ്ദുല്ല ഖംബർ സ്വാഗതം പറഞ്ഞു.
4, 5 ക്ലാസുകളിലെ വിദ്യാർഥികൾ ഊർജസ്വലമായ നൃത്തം അവതരിപ്പിച്ചു. മറ്റുള്ളവർ ബഹ്റൈന്റെ ചരിത്രത്തെയും പാരമ്പര്യങ്ങളെയും ആഘോഷിക്കുന്ന കവിതകൾ ചൊല്ലി. സംസ്കാരിക പരിപാടിയുമായി ബന്ധപ്പെട്ട അൽ ജൽവയുടെ പരമ്പരാഗത അവതരണം കാണികളെ ആകർഷിച്ചു.
ദേശീയ ഗാനാലാപനം, ബഹ്റൈൻ സംസ്കാരത്തെ ചാരുതയോടും സർഗാത്മകതയോടും കൂടി പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോ എന്നിവയും പരിപാടിയിൽ ഉൾപ്പെടുന്നു. അധ്യാപകരെയും ജീവനക്കാരെയും അവരുടെ സമർപ്പണത്തിനും സേവനത്തിനും ആദരിച്ചു. സഫ അബ്ദുല്ല കംബർ, ഇമാൻ മൻസൂർ, അഹ്ലം മൻസൂർ, മലക്ക്, വദീഅ, സക്കീന മലാഹ്, സാദിഖ മലാഹ്, സൈനബ, ഫാത്തിമ, മറിയം അബ്ദുൽ വഹാബ്, സഹ്റ അൽ സഫൂർ, സഹ്റ, നബ, കരീമ, വിദാദ്, ആസിയ അൽ-ഹയ്കി, മാസുമാ, വാജിഹ, ദുആ, നൂർ, സാറ, ഫഹീമ ബിൻ റജബ് എന്നിവരെയാണ് ആദരിച്ചത്.
വിദ്യാർഥികളായ സൈനബ് അലി അൽ സഫർ, ബനീൻ അബ്ദുല്ല അൽ സയെഗ് എന്നിവർ അവതാരകരായി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ പങ്കെടുത്ത വിദ്യാർഥികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

