ഇന്ത്യൻ സ്‌കൂൾ ഉർദു ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്‌കൂൾ ഉർദു ദിനാഘോഷത്തിൽ നിന്ന്
മനാമ: ഇന്ത്യൻ സ്‌കൂളിൽ ഉറുദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർഥനയോടെയും ദേശീയഗാനത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. പത്താം ക്ലാസിലെ റെഹാൻ ശൈഖ് വിശുദ്ധ ഖുർആൻ വാക്യങ്ങളുടെ പാരായണം നിർവഹിച്ചു. ആദരണീയ ഉറുദു കവിയും തത്ത്വചിന്തകനുമായ ഡോ. അല്ലാമ ഇഖ്ബാലിന് സമർപ്പിതമായിരുന്നു പരിപാടികൾ.
പത്താം ക്ലാസിലെ ഫാത്തിമ അൽ സഹ്‌റ സ്വാഗതം പറഞ്ഞു. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഹിന്ദി-ഉറുദു വകുപ്പ് മേധാവി ബാബു ഖാൻ എന്നിവർ സന്നിഹിതരായിരുന്നു. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ഒരാഴ്ച നീണ്ടുനിന്ന മത്സര പരമ്പര നടന്നു. ചിത്രം തിരിച്ചറിയൽ, കളറിങ്, കവിതാ പാരായണം, കഥപറച്ചിൽ, പോസ്റ്റർ നിർമ്മാണം, കൈയക്ഷരം, ക്വിസ്, സംവാദ മത്സരങ്ങൾ എന്നിവയായിരുന്നു പരിപാടികൾ. സാംസ്കാരിക പരിപാടിയിൽ നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാർഥികളുടെ 'മേരാ പ്യാരാ വതൻ' എന്ന ദേശസ്നേഹ ഗാനവും ഉണ്ടായിരുന്നു. എക്സാം കാ ഫീവർ, ചപ്പൽ കി ചോരി എന്നീ സ്കിറ്റുകൾ രസം പകർന്നു.
കഹ്കഷൻ ഖാൻ, ഷബ്രീൻ സുൽത്താന, മഹാനാസ് ഖാൻ, സിദ്ര ഖാൻ, ഷീമ ആറ്റുകണ്ടത്തിൽ, ഗംഗാ കുമാരി, ഗിരിജ എംകെ, നിത പ്രദീപ് എന്നിവർ പരിപാടിയുടെ മേൽനോട്ടം വഹിച്ചു. പത്താം ക്ലാസിലെ സാറാ ഫാത്തിമ നന്ദി പറഞ്ഞു. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വകുപ്പ് മേധാവി ബാബു ഖാൻ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

