Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ഞ്ചാ​ബി ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ഞ്ചാ​ബി ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വിദ്യാർഥികൾ ‘പ​ഞ്ചാ​ബി ദി​വ​സ്-2022’​ൽ അ​വ​ത​രി​പ്പി​ച്ച നൃ​ത്തം

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ 'പ​ഞ്ചാ​ബി ദി​വ​സ്-2022' ഓ​ൺ‌​ലൈ​നാ​യി നി​റ​പ്പ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ളി​ലെ പ​ഞ്ചാ​ബി ഭാ​ഷാ​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ശ്മി ഗ​ണേ​ഷ്, റോ​ഷ്‌​നി ഗ​ണേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്‌​കൂ​ൾ പ്രാ​ർ​ഥ​നാ​ഗാ​നം അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ് അ​ദീ​ബ് ഖാ​ൻ വി​ശു​ദ്ധ ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. ഗു​രു ഗ്ര​ന്ഥ സാ​ഹി​ബി​ൽ​നി​ന്നു​ള്ള പാ​രാ​യ​ണം അ​മൃ​ത് കൗ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​ബി ഭാ​ഷാ​ധ്യാ​പി​ക രേ​വ റാ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ഞ്ചാ​ബി മൂ​ന്നാം ഭാ​ഷാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ചി​ത്രം തി​രി​ച്ച​റി​യ​ൽ, ക​ഥ​പ​റ​യ​ൽ, ക​വി​ത പാ​രാ​യ​ണം, പ​ഞ്ചാ​ബി നാ​ട​ൻ​പാ​ട്ട് എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ. മ​ത്സ​ര​ങ്ങ​ൾ കൂ​ടാ​തെ പ​ഞ്ചാ​ബി നൃ​ത്തം പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

ജ​സ്മീ​ത് കൗ​ർ, ക​ൻ​വാ​ൾ ലോ​ട്ടി, ഗു​ർ​സാ​ഹേ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്. ഒ​ന്നാം സ​മ്മാ​ന ജേ​താ​ക്ക​ളാ​യ ഏ​കം​ജീ​ത് സി​ങ് സി​ദ്ധു, അ​മൃ​ത് കൗ​ർ, ര​മ​ൺ​ബീ​ർ സി​ങ് എ​ന്നി​വ​ർ പ​ഞ്ചാ​ബി ക​വി​ത​ക​ളും ക​ഥ​ക​ളും നാ​ട​ൻ പാ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​ഞ്ചാ​ബി ഗി​ദ്ദ നൃ​ത്ത​വും ഭാം​ഗ്ര നൃ​ത്ത​വും പ​ങ്കെ​ടു​ത്ത​വ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ജാ​സ്മീ​ത് കൗ​റും ഗു​ർ​സാ​ഹേ​ജ് കൗ​റും ചേ​ർ​ന്ന് പ​ഞ്ചാ​ബ് സം​സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ഒ​രു സ്ലൈ​ഡ് അ​വ​ത​ര​ണം ന​ൽ​കി. സ​മ്മാ​ന ജേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ വ​കു​പ്പ് മേ​ധാ​വി ബാ​ബു ഖാ​ൻ, ആ​ക്ടി​വി​റ്റി ടീ​ച്ച​ർ സി.​എം. ജു​നി​ത്ത്, ശാ​ലി​നി മെ​റീ​ന, ശ്രീ​ല​ത നാ​യ​ർ എ​ന്നി​വ​ർ പ്ര​ഖ്യാ​പി​ച്ചു. ഗു​ർ​സ​ഹാ​ജ് കൗ​ർ ന​ന്ദി പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaIndian School‘Panjabi Divas-2022’
News Summary - Indian School Celebrated ‘Panjabi Divas-2022’
Next Story