Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ദേ​ശീ​യ​ദി​നാ​ഘോ​ഷത്തിൽനിന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​റ​ബി​ക് വ​കു​പ്പ് മേ​ധാ​വി സ​ഫ അ​ബ്ദു​ല്ല ഖ​മ്പ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​കു​പ്പി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് നി​റ​പ്പ​കി​ട്ടാ​ർ​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ദേ​ശീ​യ​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ന്നു.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, ഭ​ര​ണ​സ​മി​തി അം​ഗം ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, പ്രേ​മ​ല​ത എ​ൻ.​എ​സ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ആ​ശം​സ നേ​ർ​ന്നു. ദേ​ശ​സ്നേ​ഹ​ത്തി​ന്റെ ചൈ​ത​ന്യ​മു​ള്ള ഘോ​ഷ​യാ​ത്ര ആ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി. ദേ​ശീ​യ ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ന്ന പ്ര​ഭാ​ഷ​ണം വ​കു​പ്പ് മേ​ധാ​വി സ​ഫ അ​ബ്ദു​ല്ല ഖ​മ്പ​ർ ന​ട​ത്തി. അ​റ​ബി​ക് അ​ധ്യാ​പ​ക​ൻ ബ​ദ​ർ അ​ലി ദേ​ശ​ഭ​ക്തി ക​വി​ത ചൊ​ല്ലി. നാ​ലും അ​ഞ്ചും ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ നൃ​ത്ത​വും ഉ​ണ്ടാ​യി​രു​ന്നു.

അ​ധ്യാ​പി​ക​മാ​രാ​യ സ​ഫ അ​ബ്ദു​ല്ല ഖ​മ്പ​ർ, അ​ഹ്‌​ലം മ​ൻ​സൂ​ർ എ​ന്നി​വ​ർ നൃ​ത്ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. ഫാ​ത്തി​മ സ​ൽ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘അ​ൽ ജ​ല്വ’ എ​ന്ന മ​നോ​ഹ​ര​മാ​യ അ​വ​ത​ര​ണം ന​ട​ന്നു . അ​ധ്യാ​പി​ക ഖ​ദീ​ജ അ​ൽ ഖാ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ നൃ​ത്ത​പ​രി​പാ​ടി ന​ട​ന്നു. സൈ​ന​ബ് അ​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി അ​ലി അ​ദേ​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ക്കീ​ന അ​ഹ​മ്മ​ദ് ക​വി​ത അ​വ​ത​രി​പ്പി​ച്ചു.

ബ​ദ​ർ അ​ലി സം​വി​ധാ​നം ചെ​യ്ത ല​ഘു​നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി. ഇ​മാ​ൻ മ​ൻ​സൂ​ർ മാ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ടു​ല​മാ​യ അ​റ​ബി​ക് നൃ​ത്തം, അ​ല​വി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ്പോ​ർ​ട്സ് ഷോ ​എ​ന്നി​വ​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ പ്ര​ക​ട​മാ​യി. ഫാ​ത്തി​മ സ​ൽ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫാ​ഷ​ൻ​ഷോ​യും ഫ​ഹീ​മ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന വി​സ്മ​യി​പ്പി​ക്കു​ന്ന നൃ​ത്ത​വും കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. പ​രി​പാ​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​യും അ​ധ്യാ​പ​ക​രു​ടെ സൂ​ക്ഷ്മ​മാ​യ ഏ​കോ​പ​ന​ത്തെ​യും സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayIndian SchoolBahrain
News Summary - Indian School Celebrated Bahrain National Day
Next Story