ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ കായിക ദിനം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) സംഘടിപ്പിച്ച സ്‌പോർട്‌സ് ദിനാഘോഷ പരിപാടിയിൽനിന്ന്
മനാമ: വിദ്യാർഥികൾക്ക് വിവിധ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ആരോഗ്യകരമായ മത്സരം പരിപോഷിപ്പിക്കാനുമുള്ള അവസരമേകി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) ഇന്നലെ ബഹ്‌റൈൻ സ്‌പോർട്‌സ് ദിനം സംഘടിപ്പിച്ചു. വിദ്യാർഥികൾക്കിടയിൽ ശാരീരിക ക്ഷമത, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തിയത്.
സഹകരണം, അച്ചടക്കം, പരസ്പര ബഹുമാനം എന്നിവ വളർത്തുന്നതിനൊപ്പം വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയായി സ്‌പോർട്‌സ് ദിനം വർത്തിച്ചു.
ഹോക്കി, ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബാൾ മത്സരങ്ങൾ, അത്‌ലറ്റിക് ഇവന്റുകൾ, ഗെയിമുകൾ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ പരിപാടിയിൽ നടന്നു.
വ്യത്യസ്ത തലങ്ങളിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ വിദ്യാർഥിക്കും പങ്കെടുക്കാൻ അവസരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഈ പ്രവർത്തനങ്ങൾ രൂപകൽപന ചെയ്തിരുന്നു. ഇത്തരം സംരംഭങ്ങളിലൂടെ, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക കഴിവുകൾ, കായിക പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യം എന്നിവ പരിപോഷിപ്പിക്കുന്നതിലൂടെ വിദ്യ പരിപോഷിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള പ്രതിബദ്ധത ഇന്ത്യൻ സ്‌കൂൾ ഊട്ടിയുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

