ഇന്ത്യൻ സ്കൂൾ :പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വീട്ടിൽ എത്തിക്കും
text_fieldsമനാമ: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ് ങൾ എല്ലാ വിദ്യാർഥികളുടെയും വീടുകളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്ന തായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അറിയിച്ചു. സർക്കാറിെൻറ മാർഗ നിർ ദേശങ്ങൾ പാലിച്ചുകൊണ്ട് 2020-21 അധ്യയന വർഷത്തെ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 1000ഒാളം കുട്ടികൾക്ക് ഇപ്പോൾ തന്നെ ഇന്ത്യൻ സ്കൂൾ ഫീസ് ഇളവ് നൽകിവരുന്നുണ്ട്. കോവിഡിനെ തുടർന്ന് നിരവധി രക്ഷിതാക്കൾക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള രക്ഷിതാക്കളിൽനിന്ന് ഫീസ് ഇളവിനായി നിരവധി അപേക്ഷകളാണ് സ്കൂളിന് ലഭിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസ് ഇടാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ അപേക്ഷകൾ. ഈ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് തുണയേകാൻ ആവശ്യമായ സാമ്പത്തിക, വിഭവ സമാഹരണത്തിന് സഹായിക്കാൻ തയാറുള്ള രക്ഷിതാക്കൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവരുടെ പിന്തുണ തേടുന്നതായി ചെയർമാൻ അറിയിച്ചു.
ഏപ്രിൽ മുതൽ സ്കൂൾ തുറക്കുന്നതു വരെ ട്രാൻസ്പോർട്ട് ഫീസ് വാങ്ങേണ്ടതില്ലെന്ന് സ്കൂൾ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഏപ്രിലിൽ ഇതിനകം ട്രാൻസ്പോർട്ട് ഫീ അടച്ചവർക്ക് അതു സ്കൂൾ ഫീസിൽ ഇളവുചെയ്ത് കൊടുക്കും. കോവിഡ് 19െൻറ സാഹചര്യത്തിൽ രക്ഷാകർത്താക്കൾ അടക്കം ഇന്ത്യൻ സമൂഹത്തിലെ ആർക്കെങ്കിലും ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് സഹായം ആവശ്യമുണ്ടെങ്കിൽ സ്കൂൾ മാനേജ്മെൻറിനെയോ അധ്യാപകരെയോ സമീപിച്ചാൽ സാധിക്കുന്ന രീതിയിൽ ചെയ്തു കൊടുക്കുമെന്നും ചെയർമാൻ പ്രിൻസ് എസ്. നടരാജനും സ്കൂൾ സെക്രട്ടറി സജി ആൻറണിയും അറിയിച്ചു.
ഏപ്രിൽ 12നാണ് പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കുന്നത്. അതിനു മുന്നോടിയായി പത്തും പന്ത്രണ്ടും ക്ലാസുകളിലെ അധ്യാപകർ മുൻകൂട്ടി റെക്കോഡ് ചെയ്ത വിഡിയോ ക്ലാസുകളും അനുബന്ധ നോട്ട്സുകളും സ്കൂളിെൻറ പാരൻറ്സ് പോർട്ടലിൽ അപ്ലോഡ് ചെയ്തതായി പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി അറിയിച്ചു. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ തുടങ്ങുന്നതിെൻറ വിശദ വിവരങ്ങൾ രക്ഷിതാക്കളെ നേരിട്ടറിയിക്കുമെന്ന് വി.ആർ. പളനിസ്വാമിയും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
