ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ സമാപിച്ചു
text_fieldsമനാമ: ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന് ഇൗസ ടൗൺ കാമ്പസിൽ ഉജ്ജ്വല പര്യവസാനം. മേളയുടെ ഭാഗമായി നടന്ന വിനോദ പരിപാടികൾ ആസ്വദിക്കാൻ ആയിരക്കണക്കിന് സന്ദർശകർ പ്രതികൂല കാലാവസ്ഥക്കിടയിലും സ്കൂൾ കാമ്പസിലേക്ക് ഒഴുകിയെത്തി. ഇന്ത്യൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ബോളിവുഡ് ഗായിക റിതു പഥക്കും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയോടെയാണ് മെഗാ ഫെയറിന് പര്യവസാനമായത്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി എൻ.എസ്. പ്രേമലത, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, എം.എൻ. രാജേഷ്, വി. അജയകൃഷ്ണൻ, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, സംഘാടക സമിതി ജനറൽ കൺവീനർ ആർ. രമേശ് എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ സുവനീർ പുറത്തിറക്കി. മേളയുടെ സ്പോൺസർമാർക്ക് മെമേൻറാകൾ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ മനോഹരമായ പാശ്ചാത്യ, അറബി നൃത്തങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കുള്ള വിവിധതരം ഗെയിം സ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ, വിനോദ പരിപാടികൾ എന്നിവ മെഗാ ഫെയറിലെ സന്ദർശകരെ ആകർഷിച്ചു. ഇന്ത്യൻ സ്കൂൾ അധ്യാപികമാർ തയാറാക്കിയ നിരവധി ഭക്ഷണ സ്റ്റാളുകൾ ഗാർഹിക ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാൻ അവസരം നൽകി. മെഗാ റാഫിൾ നറുക്കെടുപ്പ് വിജയിക്ക് മിത്സുബിഷി കാർ സമ്മാനമായി ലഭിക്കും. മേളയിൽനിന്ന് ലഭിക്കുന്ന വരുമാനം നിർധനരായ കുട്ടികളെ സഹായിക്കുന്നതിനും സ്കൂൾ അധ്യാപകരുടെ ക്ഷേമത്തിനും ഉപയോഗിക്കും. ഈ വർഷത്തെ മെഗാ ഫെയർ വൻ വിജയമാക്കി മാറ്റിയ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും സാമൂഹിക പ്രവർത്തകരെയും സ്പോൺസർമാരെയും ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജനറൽ കൺവീനർ ആർ. രമേഷ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
