ഇന്ത്യൻ സ്കൂൾ കായികമേളയിൽ ‘ആര്യഭട്ട’ ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ 41ാമത് വാർഷിക കായിക മേളയിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ് നേടി. ആര്യഭട്ട ഹൗസിന് 400 പോയൻറും റണ്ണേഴ്സ് അപ്പായ സി.വി. രാമൻ ഹൗസിന് 358 പോയൻറും ലഭിച്ചു. 348 പോയൻറുമായി ജെ.സി. ബോസ് ഹൗസ് മൂന്നാം സ്ഥാനവും 303 പോയൻറുമായി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഈസ ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ രണ്ട് കാമ്പസുകളിലെയും (റിഫ, ഈസ ടൗൺ) വിദ്യാർഥികൾ പങ്കെടുത്തു. ഡോ. ഇസാം അബ്ദുല്ല മുഹമ്മദ് (ഡയറക്ടർ, വിദ്യാഭ്യാസ മന്ത്രാലയം, ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ്, സ്കൗട്ട്സ് ആൻഡ് ഗേൾസ് ഗൈഡ്സ്) മേള ഉദ്ഘാടനംചെയ്തു.
സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, അസി. സെക്രട്ടറി എൻ.എസ്. പ്രേമലത, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷീദ് ആലം, രാജേഷ് എം.എൻ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി എന്നിവർ സംബന്ധിച്ചു. ഓവറോൾ ചാമ്പ്യന്മാർക്ക് പ്രിൻസ് എസ്. നടരാജനും വി. ആർ. പളനിസ്വാമിയും ട്രോഫികൾ സമ്മാനിച്ചു.
സ്പോർട്സിെൻറ ചുമതലയുള്ള എം.എൻ. രാജേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കായികവകുപ്പ് മേധാവി സൈകത്ത് സർക്കാർ നന്ദിപറഞ്ഞു. സി.ബി.എസ്.ഇ ദേശീയ ചാമ്പ്യൻഷിപ്പിലും അന്താരാഷ്ട്ര ടൂർണമെൻറുകളിലും മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു. മാർച്ച് പാസ്റ്റിൽ വിക്രം സാരാഭായ് ഹൗസ് ഒന്നാം സമ്മാനവും സി.വി. രാമൻ ഹൗസ് രണ്ടാം സമ്മാനവും കരസ്ഥമാക്കി. നേരത്തേ സ്കൂൾ അത്ലറ്റുകൾ ദീപശിഖ ചെയർമാൻ പ്രിൻസ് എസ്. നടരാജന് കൈമാറി. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഘോഷയാത്ര മേളക്ക് നിറച്ചാർത്തണിയിച്ചു. കുട്ടികൾ തൈക്വാൻഡോ, യോഗ എന്നിവ പ്രദർശിപ്പിച്ചു. പരിപാടിക്ക് ധാരാളം വിദ്യാർഥികളും രക്ഷിതാക്കളും സാക്ഷ്യം വഹിച്ചു. 600ലധികം മെഡലുകളും ട്രോഫികളും വിജയികൾക്ക് വിതരണംചെയ്തു.
വ്യക്തിഗത ചാമ്പ്യന്മാർ
1. സൂപ്പർ സീനിയർ ആൺകുട്ടികൾ: ഷഹബാസ് ബസീർ
(ജെ.സി.ബി), മുഹമ്മദ് ഷാസിൻ (ആര്യഭട്ട)
2. സൂപ്പർ സീനിയർ പെൺകുട്ടികൾ: മിഷേൽ ഡിസൂസ (ആര്യഭട്ട)
3. സീനിയർ ആൺകുട്ടികൾ: മുഹമ്മദ് ജമീൽ (സി.വി.ആർ)
4. സീനിയർ പെൺകുട്ടികൾ: ഐറിൻ ജോസ് ബിജോയ് (ആര്യഭട്ട)
5. പ്രീ സീനിയർ ആൺകുട്ടികൾ: മെൽവിൻ റോയ് മാത്യു (ജെ.സി.ബി)
6. പ്രീ സീനിയർ പെൺകുട്ടികൾ: ശ്രീപത്മിനി സുധീരൻ (ആര്യഭട്ട)
7. ജൂനിയർ ആൺകുട്ടികൾ: അഹമ്മദ് ഫയാസ് ഷെയ്ഖ് (ജെ.സി.ബി)
8. ജൂനിയർ പെൺകുട്ടികൾ: ഐറിൻ എലിസബത്ത് ബിനോ
(വി.എസ്.ബി)
9. സബ് ജൂനിയർ ആൺകുട്ടികൾ: മുഹമ്മദ് നാദിം നസീർ
(സി.വി.ആർ)
10. സബ് ജൂനിയർ പെൺകുട്ടികൾ: ശീതൾ അനിൽ കുമാർ
(സി.വി.ആർ)
