Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കു​രു​ന്നു​ക​ൾ

text_fields
bookmark_border
കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കു​രു​ന്നു​ക​ൾ
cancel
camera_alt????????? ???????? ?????????? (??.??????.???) ??????????? ???????????????? ???? ????????? ???????? ??????? ??????????????????

മ​നാ​മ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ദാ​ന​ശീ​ല മ​നോ​ഭാ​വം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ ൻ സ്‌​കൂ​ൾ ബ​ഹ്‌​റൈ​ൻ (ഐ‌.​എ​സ്‌.​ബി) റി​ഫ കാ​മ്പ​സ് ‘ഹാ​പ്പി ഫീ​റ്റ് ഇ​നി​ഷ്യേ​റ്റി​വ്’ സം​ഘ​ടി​പ്പി​ച്ചു. പ ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ചാ​രി​റ്റി സൊ​സൈ​റ്റി​ക്കാ​യി ഷൂ​സു​ക​ൾ സം​ഭാ​വ​ന ന​ൽ​കി. ഷൂ​മാ​ർ​ട്ട് ‘ഹാ​പ്പി ഫീ​റ്റ് ഇ​നി​ഷ്യേ​റ്റി​വ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ അ​ൽ റാ​ഷി​ദ് ഗ്രൂ​പ്പി​​െൻറ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ ഭാ​ഗ​മാ​യ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചാ​രി​റ്റി സം​രം​ഭം ന​ട​ത്തി​യ​ത്. അ​ശ​ര​ണ​രെ സ​ഹാ​യി​ക്കാ​നു​ള്ള മ​നോ​ഭാ​വം വ​ള​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു ഈ ​സം​രം​ഭ​ത്തി​​െൻറ ല​ക്ഷ്യം. ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ​തും പു​തി​യ​തു​മാ​യ ചെ​രി​പ്പു​ക​ൾ സം​ഭാ​വ​ന​ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. അ​വ പി​ന്നീ​ട് അ​ൽ സ​നാ​ബെ​ൽ അ​നാ​ഥ പ​രി​പാ​ല​ന സൊ​സൈ​റ്റി​ക്ക് കൈ​മാ​റി.


ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശാ​ല​മാ​യ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നും സാ​മൂ​ഹി​ക ക്ഷേ​മ സം​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​മു​ള്ള ഒ​രു മി​ക​ച്ച അ​വ​സ​ര​മാ​യി​രു​ന്നു ഈ ​പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. 1600ല​ധി​കം ജോ​ഡി ഷൂ​സു​ക​ൾ കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്നു. ദൗ​ത്യ​വു​മാ​യി സ​ഹ​ക​രി​ച്ച ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക്​ റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolgulf news
News Summary - indian school-bahrain-gulf news
Next Story