ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ ഡിസംബർ 15, 16 തീയതികളിൽ
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ മെഗാഫെയർ 2019 ഡിസംബർ 15,16 തീയതികളിൽ സ്കൂൾ ഇൗസ ടൗൺ കാമ്പസിൽ നടക് കുമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ വാർത്തസമ്മേളനത്തിൽ അറിയിച് ചു. ആർ. രമേശ് ജനറൽ കൺവീനറായ സംഘാടകസമിതി വളരെ വിപുലമായ പരിപാടികളാണ് ഫെയർ വിജ യിപ്പിക്കുന്നതിനായി സംഘടിപ്പിച്ചുവരുന്നത്. പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയും സംഘവും നയിക്കുന്ന തെന്നിന്ത്യൻ സംഗീതനിശ 15നും ബോളിവുഡ് പിന്നണിഗായക റിതു പഥക് നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീതനിശ 16 നും അരങ്ങേറും.
മെഗാ ഫെയറിനോട് അനുബന്ധിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാഷ് അവാർഡും ട്രോഫിയും വിജയികൾക്ക് സമ്മാനമായി നൽകും. രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചുവരുന്നു. പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും വിവിധ കലാപരിപാടികളുമുണ്ടാകും. മെഗാ ഫെയറിെൻറ മറ്റൊരു ആകർഷണം പൊതുജന പിന്തുണയോടെയുള്ള വിദ്യാർഥികളുടെ കലാപ്രദർശനമായിരിക്കും. വർണം വിതറുന്ന ചിത്രങ്ങളും ശിൽപങ്ങളും സമന്വയിക്കുന്ന പ്രദർശനം പ്രത്യേക പവിലിയനിലാണ് ഒരുക്കുന്നത്. കുട്ടികൾക്കായി വിനോദ ഉപകരണങ്ങൾ പ്രദർശന നഗരിയിൽ ഉണ്ടായിരിക്കും.
വാട്ടർഷോ, വിവിധ മേഖലകളെ ഉൾപ്പെടുത്തിയുള്ള പ്രേത്യക പ്രദർശനം എന്നിവയും ഉണ്ടാകും. ഉൽപന്നങ്ങളുടെ പ്രദശനവും ഭക്ഷ്യമേളയും അടക്കമുള്ളവയും അനുബന്ധമായുണ്ടാകും. ഇന്ത്യൻ സ്കൂളിെൻറ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനും ഭരണസമിതി പ്രത്യേക ശ്രദ്ധപുലർത്തുന്നുണ്ട്. ഫുട്ബാൾ മൈതാനം വികസിപ്പിച്ചതും നാലു ബാഡ്മിൻറൺ കോർട്ടുകളോടെ ഓഡിറ്റോറിയം നവീകരിച്ചതും ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ ആദ്യമായി റോബോട്ടിക്സ് ക്ലബ് ആരംഭിച്ചതും സ്മാർട് ക്ലാസ്റൂമുകളിലേക്കുള്ള ചുവടുവെപ്പും ഇന്ത്യൻ സ്കൂളിനെ മികവിെൻറ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികളിൽ ചിലതു മാത്രമാണെന്നും അധികൃതർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ സെക്രട്ടറി സജി ആൻറണി, ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ ആർ. രമേശ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റൻറ് സെക്രട്ടറി എൻ.എസ്. പ്രേമലത, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ ബിനു മണ്ണിൽ വർഗീസ്, രാജേഷ് നമ്പ്യാർ, വി. അജയകൃഷ്ണൻ, സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, ഫെയർ ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
293694_1574570233.jpg)