Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ...

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബി​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബി​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt????????? ?????????? ????????????????? ??????? ????????? ??????????? ??????? ??????? ?????? ??????????? ????????????

മ​നാ​മ: റോ​ബോ​ട്ടി​ക് പ്രോ​ജ​ക്ടു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഇ​ ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റൈ​ൻ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബി​ന്​ തു​ട​ക്ക​മി​ട്ടു. ബ​ഹ്റൈ​നി​ലെ സി.​ബി.​എ​സ്.​ഇ സ്‌​കൂ ​ളു​ക​ളി​ൽ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബാ​ണി​ത്. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇൗ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ലോ​ക് കു​മാ​ർ സി​ൻ​ഹ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​വ​ര സാ​ങ്കേ​തി​ക മേ ​ഖ​ല​യി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ യു​വ​ത​ല​മു​റ മ​ന​സ്സി​ലാ​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. റോ​ബോ​ട്ടി​ക് മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ യു​വ​ജ​ന​ങ്ങ​ൾ അ​വ​രു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്ന​ത്തെ ലോ​ക​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ പ്ര​ധാ​ന​മാ​ണ്. കാ​ര​ണം വി​ദ്യാ​ഭ്യാ​സം, ആ​ശ​യ​വി​നി​മ​യം, ശാ​സ്ത്രീ​യ പു​രോ​ഗ​തി എ​ന്നി​ങ്ങ​നെ​യു​ള്ള ആ​ധു​നി​ക സ​മൂ​ഹ​ത്തി​​െൻറ പ​ല സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ന്നു. സാ​ങ്കേ​തി​ക​വി​ദ്യ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മി​ക്ക ആ​ളു​ക​ൾ​ക്കും ആ​ശ്ര​യി​ക്കാ​വു​ന്ന നി​ല​യി​ലേ​ക്ക് സ​മൂ​ഹം മാ​റി​യി​രി​ക്കു​ന്ന​താ​യി അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. അ​ക്കാ​ദ​മി​ക്​ രം​ഗ​ത്തും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ സ്കൂ​ളി​​െൻറ മി​ക​വി​നെ​യും അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.

ആ​ദ്യ​ത്തെ റോ​ബോ​ട്ടി​ക് ക്ല​ബ് ആ​രം​ഭി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് പ്ര​ചോ​ദ​ന​മാ​യ​ത് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ലോ​ക് കു​മാ​ർ സി​ൻ​ഹ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഖു​ർ​ഷി​ദ് ആ​ലം, അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, ദീ​പ​ക് ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, ടാ​ലി​യ ഗ്ലോ​ബ​ൽ സൊ​ലൂ​ഷ​ൻ​സ് (ടി.​ജി.​എ​സ്) ചെ​യ​ർ​മാ​ൻ സോ​മ​ൻ ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഇ​ന്ത്യ​ൻ സ്കൂ​ൾ മേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ സ​മ്പു​ഷ്​​ട​മാ​ക്കു​ന്ന​തി​നാ​യി ഒ​രു റോ​ബോ​ട്ടി​ക് ക്ല​ബ് ആ​രം​ഭി​ക്കാ​ൻ അം​ബാ​സ​ഡ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യും പ്രി​ൻ​സ് ന​ട​രാ​ജ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി സ്വാ​ഗ​തം പ​റ​ഞ്ഞു. ടാ​ലി​യ ഗ്ലോ​ബ​ൽ സൊ​ലൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ സോ​മ​ൻ ബേ​ബി അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി ന​ന്ദി പ​റ​ഞ്ഞു. ആ​റാം ക്ലാ​സ് മു​ത​ൽ 12ാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ റോ​ബോ​ട്ടി​ക് ക്ല​ബി​ലെ അം​ഗ​ങ്ങ​ളാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ബോ​ട്ടി​ക് ക​ഴി​വു​ക​ളും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​ന് ഇ​ന്ത്യ​ൻ സ്കൂ​ൾ ടാ​ലി​യ ഗ്ലോ​ബ​ൽ സൊ​ലൂ​ഷ​നു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ടാ​ലി​യ ഗ്ലോ​ബ​ൽ സൊ​ലൂ​ഷ​ൻ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്ര​ഹാം മാ​ത്യു, ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി​ജു വ​ർ​ഗീ​സ്, മോ​ഹ​ൻ ജോ​സ​യ, പ​രി​ശീ​ല​ക ചി​ത്ര കൃ​ഷ്ണ​സ്വാ​മി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വ​കു​പ്പ് മേ​ധാ​വി പ​യ​സ് മാ​ത്യു, ഫി​സി​ക്‌​സ് വ​കു​പ്പ് മേ​ധാ​വി സു​ദി​പ്തോ സെ​ൻ ഗു​പ്ത എ​ന്നി​വ​രാ​ണ്. റോ​ബോ​ട്ടി​ക് ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ശീ​ല​ന​വും വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലോ സ്കൂ​ൾ സ​മ​യ​ത്തി​ന് ശേ​ഷ​മോ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolgulf news
News Summary - indian school-bahrain-gulf news
Next Story