നവീകരിച്ച ജഷൻമാൾ ഓഡിറ്റോറിയവും ബാഡ്മിൻറൺ കോർട്ടുകളും ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ഇന്ത്യൻ സ്കൂളിെൻറ നവീകരിച്ച ജഷൻമാൾ ഓഡിറ്റോറിയവും അന്താരാഷ്ട്ര നിലവാര ത്തിലുള്ള ബാഡ്മിൻറൺ കോർട്ടുകളും ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ബാഡ്മിൻറൺ ആൻഡ് സ് ക്വാഷ് ഫെഡറേഷൻ (ബി.ബി.എസ്.എഫ്) സെക്രട്ടറി ജനറൽ ഹിഷാം അലബ്ബാസി കോർട്ടുകളുടെ ഉദ്ഘാ ടനം നിർവഹിച്ചു. കായികമേഖലയിൽ ഇന്ത്യൻ സ്കൂൾ കൈവരിച്ച നേട്ടങ്ങളെ അേദ്ദഹം അഭിനന്ദിച്ചു.
കായികരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും കുട്ടികളിൽ കായിക നൈപുണ്യവും വളർത്തിയെടുക്കാനും ഈ പുതിയ സൗകര്യങ്ങൾ ഉപകാരപ്പെടുമെന്നു ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.എൻ. രാജേഷ്, വി. അജയകൃഷ്ണൻ, മുഹമ്മദ് ഖുർഷീദ് ആലം, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സജി ജോർജ് , ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സാമൂഹിക പ്രവർത്തകരായ മുഹമ്മദ് മാലിം, എസ്. ഇനയദുല്ല, സാൻഡി കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടർ ആർ. രമേശ് , വൈസ് പ്രിൻസിപ്പൽമാർ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ എന്നിവരും പെങ്കടുത്തു.
ഉദ്ഘാടന ചടങ്ങിനു ശേഷം ഇൗസ ടൗൺ കാമ്പസിലെ ഓഡിറ്റോറിയത്തിൽ ബാഡ്മിൻറൺ എക്സിബിഷൻ മത്സരങ്ങൾ നടന്നു.ജഷൻമാൾ ഓഡിറ്റോറിയം ഉൾപ്പെടുന്ന ഇന്ത്യൻ സ്കൂൾ സ്പോർട്സ് ആൻഡ് കൾചറൽ സെൻറർ 1985 ലാണ് സ്ഥാപിതമായത്. ‘പുതിയ സൗകര്യങ്ങളുള്ള മൾട്ടി പർപസ് ഹാൾ ഇന്ത്യൻ സ്കൂളിൽ കായികരംഗത്തെ മുന്നേറ്റത്തിന് പ്രചോദനമാകുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സ്പോർട്സ് എം.എൻ. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
