‘പാക്ട്’ നൃത്ത സംഗീതോത്സവം ജൂൺ 14ന് ഇന്ത്യൻ സ്കൂളിൽ
text_fieldsമനാമ: പാലക്കാട് ആർട്സ് ആൻറ് കൾച്ചറൽ തിയേറ്റർ (പാക്ട് ബഹ്‌റൈൻ ) ഇൻറർ ആർട്സ് ഇൻറർനാഷണൽ കമ്പനിയുമായി സഹകര ിച്ച് ‘ശ്രുതിലയം–2019’എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. പാക്ട് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. ജൂൺ 14ന് ഇൗസ ടൗൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുക.
മനാമ: ചരിത്രവും പ്രതാപവും പേറുന്ന പാലക്കാടിെൻറ ചരിത്രസ്മാരകങ്ങൾ ഉൾപ്പെടെയുള്ളവ സംരക്ഷിക്കാനും പുതിയ തലമുറക്ക് പരിചയപ്പെടുത്താനും കേരള സമൂഹത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ പാക്ട് തയ്യാറാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. മഹാകവിയും ദാർശനികനുമായ പൂന്താനം നമ്പൂതിരിയുടെ ഞ്ജാനപ്പാന മുഖ്യവിഷയമായി നൃത്തശിൽപം അവതരിപ്പിക്കാനുള്ള കാരണം തന്നെ പുതിയ തലമുറക്ക് നൽകാനുള്ള ഉപഹാരം എന്നനിലക്കാണെന്നും രക്ഷാധികാരി മുരളി മേനോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാർഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം, ചെമ്പൈ ഭാഗവതരുടെ ശിഷ്യൻ പത്മശ്രീ കെ.ജി. ജയൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ബഹ്റൈനിലെ നൂറോളം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനവുംകെ.ജി. ജയെൻറ കച്ചേരിയും നടക്കും.
വൈകിട്ട് നിളോത്സവത്തിൽ സിന്ധ്യ രാജെൻറയും സംഘത്തിെൻറയും നൃത്തം. അതിനു ശേഷം പാലക്കാടിെൻറ തനതു ക്ഷേത്ര കലാരൂപമായ കണ്യാർകളി. നിളോത്സവത്തിെൻറ മുഖ്യ ആകർഷണം ‘ജ്ഞാനപ്പാന’ നൃത്ത ശിൽപം സിനിമ താരങ്ങളായ വിനീതും കുമാരി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ വർഷം കേരളം നേരിട്ട മഹാ പ്രളയ സമയത്തു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരലക്ഷം രൂപ സംഭാവന നൽകുകയുണ്ടായി. അതോടൊപ്പം തന്നെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പാലക്കാടുകാരനായ ഒരു വ്യക്തിക്ക് വീട് നിർമിച്ചു. താക്കോൽദാനം മെയ് 18നു നിർവഹിക്കും. ഇൗവൻറ് സ്പോൺസർ കമ്മിറ്റി ചെയർമാൻ ഹരി വൈദ്യനാഥ്, കോർഡിനേറ്റർ ഡോ.രഞ്ചിത്ത്, പാക്ട് പ്രസിഡൻറ് ശിവദാസ് നായർ, രക്ഷാധികാരികളായ വിശ്വപ്രസാദ്, മുരളി മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.