ഇന്ത്യൻ സ്‌കൂളിൽ രക്ഷിതാക്കൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsമനാമ: ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും വേണ്ടി അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കളും അവരുടെ കുടുംബാംഗങ്ങളും ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ ഒരു മണിവരെ നടന്ന മെഡിക്കൽ ക്യാമ്പിൽ പങ്കുകൊണ്ടു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആൻറണി, അസിസ്റ്റൻറ് സെക്രട്ടറി എൻ.എസ് പ്രേമലത, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , രാജേഷ് നമ്പ്യാർ , മുഹമ്മദ് ഖുർഷിദ് ആലം, വി അജയകൃഷ്‌ണൻ , സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ,സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
