ഇന്ത്യൻ സ്‌കൂൾ കലോത്സവം: ആര്യഭട്ട ഹൗസിന് ഓവറോൾ കിരീടം
text_fieldsമനാമ: ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിലെ ഏറ്റവും വലിയ കലോത്സവമായ ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ തുടക്കം മുതൽ ആധിപത്യം നിലനിർത്തിയ ആര്യഭട്ട ഹൗസ് ഓവറോൾ കിരീടം നേടി. അഞ്ചു നാൾ നീണ്ട ആവേശകരമായ മത്സരങ്ങളിൽ 1767 പോയൻറ് നേടിയാണ് ആര്യഭട്ട ഓവറോൾ ചാമ്പ്യമാരായത്. 1656 പോയൻറ് നേടിയ ജെ.സി.ബോസ് ഹൗസ് റണ്ണറപ്പ് ആയി . 1631 പോയേൻറാടെ വിക്രം സാരാഭായ് ഹൗസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 1597 പോയൻറ് നേടിയ സി.വിരാമൻ ഹൗസ് ആണ് നാലാമത്.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ സി.വി.രാമൻ ഹൗസിലെ കൃഷ്ണ ആർ. നായർ 62 പോയേൻറാടെ കലാരത്ന കിരീടം ചൂടി. ഹ്യുമാനിറ്റീസ് വിദ്യാർഥിയായ വിക്രം സാരാഭായ് ഹൗസിലെ കാർത്തിക് മധുസൂദനൻ 69 പോയേൻറാടെ കലാശ്രീ പട്ടം കരസ്ഥമാക്കി. വിവിധ ലെവലുകളിലെ ഗ്രൂപ്പ് ചാമ്പ്യന്മാരാർ: എ ലെവൽ-സ്നേഹ സൂസന്ന തോമസ്, ബി ലെവൽ^നന്ദിനി രാജേഷ് നായർ, സി ലെവൽ^ സ്നേഹ മുരളീധരൻ, ഡി ലെവൽ-അദിതി സാഹു.
വിക്രം സാരാഭായ് ഹൗസിലെ ഗൗരവ് പ്രകാശ് 48 പോയേൻറാടെ ഹൗസ് സ്റ്റാർ കിരീടം നേടി. സി.വി. രാമൻ ഹൗസിൽ 47 പോയേൻറാടെ വൈഷ്ണവ് ഉണ്ണിയും ജെ.സി.ബോസ് ഹൗസിൽ 48 പോയേൻറാടെ മീനാക്ഷി പ്രമോദ് നമ്പ്യാരും ആര്യഭട്ട ഹൗസിൽ 48 പോയേൻറാടെ ദേവിശ്രീ സുമേഷും കിരീടം കരസ്ഥമാക്കി. ഇൗസ് ടൗൺ കാമ്പസിൽ വ്യാഴാഴ്ച വൈകീട്ട് നടന്ന വർണാഭമായ ചടങ്ങിൽ പ്രിൻസിപ്പൽ വി.ആർ.പളനി സ്വാമി സ്വാഗതം പറഞ്ഞു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ അഹ്ലിയ യൂണിവേഴ്‌സിറ്റി ചെയർമാൻ പ്രൊഫ. അബ്ദുല്ല വൈ അൽ ഹവാജ്,അഹ്ലിയ യൂണിവേഴ്‌സിറ്റി പ്രസിഡൻറ് പ്രൊഫ. മൻസൂർ അഹമ്മദ് അൽ ആലി, അൽ ഹദ്ദാദ് മോട്ടോഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ദീമ റസൂൽ അൽ ഹദ്ദാദ് എന്നിവർ ജേതാക്കൾക്ക് ഓവറോൾ കിരീടം സമ്മാനിച്ചു.
സീനിയർ വിഭാഗം പ്രിൻസിപ്പൽ ആനന്ദ് ആർ. നായർ കലോത്സവ റിപ്പോർട് അവതരിപ്പിച്ചു. സ്‌കൂൾ സെക്രട്ടറി ഡോ. ഷെമിലി പി ജോൺ ആശംസ പ്രസംഗം നടത്തി. വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്‌ബാൽ നന്ദി പറഞ്ഞു. അസി. ജനറൽ സെക്രട്ടറി ഡോ.സി.ജി. മനോജ് കുമാർ, മെമ്പർമാരായ ഭൂപീന്ദർ സിങ്, എസ്.കെ. രാമചന്ദ്രൻ, സജി ആൻറണി,മുഹമ്മദ് ഖുർഷിദ് ആലം, ജയഫർ മൈദാനി, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി എന്നിവരും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. നേരത്തെ ഒന്നാം സമ്മാനാർഹമായ നൃത്ത രൂപങ്ങൾ ഗ്രാൻറ് ഫിനാലെയിൽ അവതരിപ്പിക്കപ്പെട്ടു. വിവിധ തലങ്ങളിലെ വ്യക്തിഗത സമ്മാനങ്ങളും ജേതാക്കൾ ഏറ്റുവാങ്ങി. കലോത്സവത്തിൽ 126 ഇനങ്ങളിലായി 3000ലേറെ വിദ്യാർഥികളാണ് ഈ വർഷം പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
