ഇന്ന് ടിക്കറ്റ് ലോഞ്ച്: ഇന്ത്യൻ സ്‌കൂൾ മെഗ ഫെയറിനായി ഒരുങ്ങുന്നു
text_fieldsമനാമ: ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ മെഗ ഫെയറിനും ഭക്ഷ്യമേളക്കുമുള്ള ഒരുക്കങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 12, 13 തിയതികളിൽ ഇന്ത്യൻ സ്‌കൂൾ ഇൗസ ടൗൺ കാമ്പസ് ഗ്രൗണ്ടിലാണ് ഫെയർ നടക്കുക. ഇതിെൻറ മുന്നോടിയായി ഫെയർ ടിക്കറ്റിെൻറ ആദ്യ വിൽപന ഇന്ന് വൈകുന്നേരം 6.30ന് ഇൗസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കും. ബോളിവുഡ് ഗായകനായ നകാഷ് അസീസും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ് ഫെയറിെൻറ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. രണ്ടാം ദിനത്തിൽ തെന്നിന്ത്യൻ ഗായകരായ ശ്രീനിവാസും ജ്യോത്സനയും വിഷ്ണു രാജും സംഗീത പരിപാടി അവതരിപ്പിക്കും.
മെഗ ഫെയറിലൂടെ സമാഹരിക്കുന്ന തുക നിർധന വിദ്യാർഥികളുടെ ഫീസ് ഇളവിനും അധ്യാപകരുടെ ക്ഷേമത്തിനും സാമ്പത്തിക പരാധീനത നേരിടുന്ന സ്കൂളിെൻറ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുമെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഫീസ് ഘടനയുള്ള സ്‌കൂളുകളിൽ ഒന്നാണ് ഇന്ത്യൻ സ്‌കൂൾ എന്ന് അദ്ദേഹം തുടർന്നു. വിദ്യാർഥികളുടെ ഫീസ് ഇനത്തിലും ചാരിറ്റി സംഘടനകളിലൂടെയും വ്യക്തികളിലൂടെയും മറ്റും ലഭിക്കുന്ന തുക വഴിയാണ് സ്കൂളിെൻറ ദൈനം ദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നത്.
കഴിഞ്ഞ വർഷത്തെ മെഗ ഫെയറിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ഏകദേശം 800ഓളം വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ടുലക്ഷത്തോളം പേർ മേള സന്ദർശിച്ചിരുന്നു. സ്കൂളിെൻറ പുരോഗതിക്കായി നടത്തുന്ന മേള വൻ വിജയമാക്കി തീർക്കണമെന്ന് പ്രിൻസ് അഭ്യർഥിച്ചു. ഈ വർഷത്തെ മേളയിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഒക്ടോബർ 13ന് നടക്കുന്ന റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനമായി സയാനി മോട്ടോഴ്‌സ് നൽകുന്ന കാർ ലഭിക്കും.
ഫെയറിനുള്ള പ്രവേശന ടിക്കറ്റിന് രണ്ടുദിനാറാണ് ഈടാക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി മുഹമ്മദ് മാലിം ജനറൽ കൺവീനറായ വിപുലമായ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. സ്‌കൂൾ കാർണിവലിൽ വിവിധ ഫുഡ് സ്റ്റാളുകളും വ്യാവസായിക പ്രദർശനവും ഒരുക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
