ഇന്ത്യൻ സ്‌കൂൾ: അങ്കം ഇന്ന്
text_fieldsമനാമ: പ്രവാസികളുടെ അഭിമാന സ്ഥാപനമായ ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.തെരഞ്ഞെടുപ്പിെൻറ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ആരാണ് 2017-2020 വർഷത്തിൽ സ്‌കൂൾ ഭരിക്കേണ്ടതെന്ന് ഇന്ന് നിർണയിക്കപ്പെടും. മൂന്ന് പാനലുകൾ ഒപ്പത്തിനൊപ്പം ഏറ്റുമുട്ടുന്ന മത്സരം അക്ഷരാർഥത്തിൽ ത്രികോണ മത്സരമായി മാറി. എല്ലാവരും മികച്ച രീതിയിൽ പ്രചാരണം നടത്തിയതിനാൽ വോട്ടിങ് നിലയിൽ വർധനയുണ്ടാകുമെന്നാണ് അനുമാനം. തങ്ങൾക്ക് അനുകൂലമെന്ന് ഉറപ്പുള്ള വോട്ടുകൾ ചെയ്തെന്ന് ഉറപ്പുവരുത്താനുള്ള എല്ലാ സംവിധാനങ്ങളും മുന്നണികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പട്ടിക വെച്ചുള്ള പരിേശാധന തന്നെ നടത്താനാണ് തീരുമാനം. ലെനി പി.മാത്യു, വീണ അറോറ,മുഹമ്മദ് ഗൗസ്, മുഹമ്മദ് സലിം, തോമസ് മത്തായി എന്നിവരാണ് തെരെഞ്ഞെടുപ്പ് ഒാഫിസർമാർ. ഇന്ന് കാലത്ത് എട്ടുമണിക്ക് വാർഷിക ജനറൽ ബോഡി ആരംഭിക്കും. കൃത്യം ഒമ്പതു മണിക്ക് വോെട്ടടുപ്പ് തുടങ്ങും. ഇത് വൈകീട്ട് ഏഴുമണി വരെ നീളും. വൈകീട്ട് ഏഴുമണിക്കുള്ളിൽ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്നവർക്കാണ് വോട്ടിങിനുള്ള അനുമതി. വാർഷിക ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് ഒന്നാമത്തെ അജണ്ടയാണ്.
വോട്ടിങ്ങിനായി ശൈഖ് ഇൗസ ബ്ലോക്കിൽ 24 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. വൈകീട്ട് ഏഴുമണിക്ക് വോെട്ടടുപ്പ് കഴിഞ്ഞ്, ഒരു മണിക്കൂറിന് ശേഷം വോെട്ടണ്ണൽ തുടങ്ങും.
ശൈഖ് ഇൗസ ബ്ലോക്കിൽ തന്നെയാണ് കൗണ്ടിങ്. ആദ്യം സ്റ്റാഫ് പ്രതിനിധിയുടെ വോട്ടാണ് എണ്ണുക. തുടർന്ന് മറ്റ് സ്ഥാനാർഥികളുെടയും എണ്ണും. ശനിയാഴ്ച പുലർച്ചയോടെ മാത്രമേ പൂർണമായ റിസൽട്ട് അറിയാൻ സാധിക്കൂ. ഏതെങ്കിലും തരത്തിലുള്ള സുരക്ഷ പ്രശ്നങ്ങളുണ്ടായാൽ നേരിടാൻ പൊലീസ് പരിസരത്തുണ്ടാകും. 32 പേരാണ് മത്സര രംഗത്തുള്ളത്. അഞ്ച് കൂട്ടായ്മകളാണ് മത്സര രംഗത്തുള്ളതെങ്കിലും പ്രധാനമായും പ്രിൻസ് നടരാജെൻറ നേതൃത്വത്തിലുള്ള പി.പി. എ, ഫ്രാൻസിസ് കൈതാരത്തിെൻറ നേതൃത്വത്തിലുള്ള യു.പി. എ, അജയകൃഷ്ണൻ നേതൃത്വം നൽകുന്ന യു. പി.പി എന്നീ പാനലുകൾ തമ്മിലാണ് മത്സരം.
മറ്റൊരു ഗ്രൂപ്പിന് രാഖി ജനാർദനൻ ആണ് നേതൃത്വം നൽകുന്നത്. തമിഴ് കൂട്ടായ്മയുടെ ഒരു പാനലും രംഗത്തുണ്ട്. ചെയർമാൻ,വൈസ് ചെയർമാൻ, സെക്രട്ടറി, അസി.സെക്രട്ടറി, മൂന്ന് ബോർഡ് അംഗങ്ങൾ, സ്റ്റാഫ് പ്രതിനിധി, തുടർച്ച അംഗം, മന്ത്രാലയം പ്രതിനിധി, പ്രിൻസിപ്പൽ എന്നിങ്ങനെ 11 പേർ അടങ്ങിയതാണ് സ്‌കൂൾ ഭരണ സമിതി.ഇതിൽ മന്ത്രാലയം അംഗം, സ്റ്റാഫ് പ്രതിനിധി, പ്രിൻസിപ്പൽ, തുടർച്ച അംഗം എന്നിവർ ഒഴികെ ബാക്കി ഏഴുപേരെയാണ് വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുക.രക്ഷിതാക്കൾക്ക് ജനറൽ ബോഡിയിൽ സംബന്ധിക്കുന്നതിനായി ബഹ്റൈെൻറ എല്ലാ ഭാഗത്തുനിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സി.പി.ആർ, സ്‌കൂൾ അംഗത്വ നമ്പർ തുടങ്ങിയവ രക്ഷിതാക്കൾ തെരഞ്ഞെടുപ്പിന് വരുമ്പോൾ കരുതണം.
മൂന്ന് പാനലുകളിലെ സ്ഥാനാർഥികൾ: പി.പി.എ^പ്രിൻസ് നടരാജൻ, ജയ്ഫർ മെയ്ദനി, സജി ആൻറണി, എൻ.എസ്.പ്രേമലത, എൻ.രാജേഷ്, ബിനു മണ്ണിൽ, മുഹമ്മദ് അർഷാദ് ഖാൻ. യു.പി.എ^ ഫ്രാൻസിസ് കൈതാരത്ത്, റഫീഖ് അബ്ദുള്ള, അഡ്വ.ജോയ് വെട്ടിയാടൻ, മുഹമ്മദ് ഇഖ്ബാൽ, ദേശികൻ സുരേഷ്, ഡോ.അഞ്ജൽ ശർമ, ടി.എസ്.അശോക് കുമാർ. യു.പി.പി^അജയ കൃഷ്ണൻ, ബിജു ജോർജ്, ഡോ.മനില റാഫി, പ്രകാശ് റൊഡ്രീഗസ്, റഷീദ് നടുക്കണ്ടി, ഡോ.റോയ് സെബാസ്റ്റ്യൻ, ഡോ.സുരേഷ് സുബ്രമണ്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
