നൂതനമായ ബിസിനസ് ആശയങ്ങളുമായി വിദ്യാർഥികൾ
text_fieldsഒന്നാം സമ്മാനം നേടിയ വിദ്യാർഥികൾ ജഡ്ജസിനൊപ്പം
മനാമ: ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് ഇൻജാസ് ബഹ്റൈൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ വിദ്യാർഥികൾ നൂതനമായ ബിസിനസ് ആശയങ്ങളുമായി രംഗത്തെത്തി. സർഗാത്മകത, പരസ്പരസഹകരണം എന്നിവയിലൂടെ ബിസിനസ് വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതായിരുന്നു ഇൻജാസ് ഇന്നൊവേഷൻ ക്യാമ്പ്. വിദ്യാർഥികളെ ടീമുകളായി തിരിച്ച് അവർക്ക് ഒരു ബിസിനസ് വെല്ലുവിളി നൽകി പരിമിതമായ സമയത്തിനുള്ളിൽ പരിഹാരം നിർദേശിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വകാര്യ മേഖലയിൽനിന്നുള്ള പരിശീലനം ലഭിച്ച കോർപറേറ്റ് വളന്റിയർമാരാണ് ശിൽപശാല നടത്തിയത്. ശിൽപശാലയുടെ സമാപനത്തിൽ വിദ്യാർഥികൾ ഒരു ബിസിനസ് പ്ലാൻ തയാറാക്കി അവരുടെ ആശയം ജഡ്ജിമാരുടെ പാനലിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു.
അഹമ്മദ് ശുക്രി (അൽബ), വിവേക് ഗുപ്ത (കെ.എച്ച്.സി.ബി), അനസ് അബ്ദുല്ല മുഹമ്മദ് (വൈ.കെ അൽമൊയ്യിദ്) എന്നിവരായിരുന്നു വിധികർത്താക്കൾ. മൈതം അൽഫർദാൻ (വൈ.കെ അൽ മൊയ്യിദ്), സയ്യിദ് ഹാഷിം സയീദ് (വൈ.കെ അൽമൊയ്യിദ്), പ്രചുർ ശുക്ല (അൽബ), ഫാത്തിമ അബ്ദുൽ റസൂൽ അഹമ്മദ് (അൽബ), അബ്ദുറഹ്മാൻ അൽമുല്ല (അൽബ), ഡോ. ഉനെബ് ഗാസ്ഡർ (യു.ഒ.ബി), യൂസഫ് താരീഖ് മുഹമ്മദ് അമിൻ (ബെനഗ്യാസ്), മോണിക്ക മെഹ്റോത്ര എന്നിവർ മെന്റർമാരും ഹെഷാം ജുമ (അൽബ), ഹുസൈൻ മഹ്മൂദ് അബ്ദുല്ല (വൈ.കെ അൽമൊയ്യിദ്) എന്നിവർ ഫെസിലിറ്റേറ്റർമാരുമായിരുന്നു.
ഓൺലൈൻ ഷോപ്പിങ് ആപ് അവതരിപ്പിച്ച തന്യ സുരേഷിന്റെയും ഹുസൈൻ ഷാക്കറിന്റെയും നേതൃത്വത്തിലുള്ള ടീം ഒന്നാം സമ്മാനം നേടി. ക്രിസ്റ്റി സാലി തോമസ്, ഫിദ ഫാത്തിമ, ഷെയ്ഖ് ഷമി, സായ്ദാസ്, സാനിയ സാറ സജി, ഹഫ്സ, ഹർഷിദ ചോടോപറമ്പിൽ, മുഹമ്മദ് സുലൈത്ത്, പങ്കജ് കുമാർ, തക്സൻ ശിവസോത്തി, സാറ റിയാസ്, റിധി ദഹൽ, യൂസഫ് മുസ്തഫ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ. റിതിക, മുസൈന, സൈനബ് എന്നിവർ നയിച്ച ടീം രണ്ടാം സമ്മാനം നേടി. ടീമിലെ മറ്റ് അംഗങ്ങൾ: സൗദ്, അഫ്രീൻ, ഫെന, ഡാനിയൽ, ബിലാൽ, റെധ, റിധ, മീര, ലിയ, ഐസക്ക്, രാമേശ്വരി, മാഹിർ, അരവിന്ദ്, ജോഷ്വ, ഷോൺ. മിസ്ന വാളിപറമ്പിൽ, ജിത്തു ജയകുമാർ എന്നിവർ നയിച്ച ടീം മൂന്നാം സമ്മാനം നേടി.
അംഗങ്ങൾ: ഇഷ അശുതോഷ്, ആതിര ഇയ്യാനി ബിജോയ്, സൈനബ് ശൈഖ് അബ്ദുസ്സലാം, സമൈറ, നന്ദിക ലിതേഷ് കുമാർ, എം. സൂര്യ, ഷാന യാസ്മിൻ, സോനൽ ജോൺ, സാദ് മുബീൻ, ഷിമാസ് ബഷീർ, ആദർശ് പ്രദീപ്, പങ്കജ് കുമാർ, നവജ്യോത് സിങ്, ദേവകൃഷ്ണ സുജിത്ത്, സയൂരി, തനുശ്രീ ഷിജിത്ത്. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ഇൻജാസ് ബഹ്റൈന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

