ഇന്ത്യൻ സ്കൂൾ പുസ്തകവാരം സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ കാമ്പസിൽ പുസ്തകവാരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന പുസ്തകമേള വൈസ് പ്രിൻസിപ്പൽ-അക്കാദമിക്സ് ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ-മിഡിൽ സെക്ഷൻ എസ്. വിനോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജനുവരി 15 മുതൽ 19 വരെ ഈസ ടൗണിലെ ഓഡിറ്റോറിയത്തിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം സംഘടിപ്പിച്ച പുസ്തകമേള കുട്ടികൾക്ക് വിജ്ഞാനപ്രദമായിരുന്നു. ഉദ്ഘാടന ചടങ്ങിൽ പ്രധാന അധ്യാപകർ, കോഓഡിനേറ്റർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായി. വിദ്യാർഥികളിൽ വായന വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകമേള സംഘടിപ്പിച്ചത്.
പ്രമുഖ ബുക്ക് ഷോപ്പുകൾ അവരുടെ സ്റ്റാളുകൾ ബുക്ക് ഫെയറിൽ ഒരുക്കി. പുസ്തക വാരാചരണത്തിന്റെ ഭാഗമായി ഇംഗ്ലീഷിൽ ചെറുകഥ രചന, ലൈബ്രറി ലോഗോ ഡിസൈൻ, പുസ്തക അവലോകനം, വാർത്താ വായന, ഫാൻസി ഡ്രസ് തുടങ്ങിയ മത്സരങ്ങൾ നടത്തി. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
മത്സരഫലം
ഫാൻസി ഡ്രസ്: 1. ആരാധ്യ സന്ദീപ് 2. നഫീസ ആസിയ അർഷാദ് 3. സംയുക്ത ബാലാജി
വാർത്താവായന: 1. ബേസിൽ സുബിൻ 2. നിഖിൽ ജോൺ ജേക്കബ് 3. തേജസ്വിനി നാച്ചിയപ്പൻ.
ലൈബ്രറി ലോഗോ ഡിസൈൻ: 1. നേഹ ജഗദീഷ്, 2. അലൻ വള്ളിൽ ശശി, 3. ഉമ ഈശ്വരി മീനാക്ഷിനാഥൻ.
ചെറുകഥ രചന ഇംഗ്ലീഷ്: 1. ഹജീറ സിദ്ദിഖ, 2. പ്രണവ് പ്രദീപ് പ്രവീണ, 3. മീര ബാലസുബ്രഹ്മണ്യം.
പുസ്തക അവലോകനം: 1. ആര്യ അജു, 2. ഈവ മേരി ആംസൺ, 3. റിഹാന ലോബോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

