Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സ്‌കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് മുതൽ; 400ലേറെ മത്സരങ്ങൾ, 350ലേറെ മത്സരാർഥികൾ

text_fields
bookmark_border
ഇന്ത്യൻ സ്‌കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് മുതൽ; 400ലേറെ മത്സരങ്ങൾ, 350ലേറെ മത്സരാർഥികൾ
cancel

മനാമ: ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ഓപ്പൺ ജൂനിയർ ആൻഡ് സീനിയർ ബാഡ്മിന്റൺ ടൂർണമെന്റിന് ചൊവ്വാഴ്ച തുടക്കമാകും. 350ലധികം കളിക്കാർ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400ലധികം മത്സരങ്ങൾ മേയ് ആറു മുതൽ 10 വരെ ഇസാ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള നാല് ബാഡ്മിന്റൺ കോർട്ടുകളിലാണ് മത്സരം നടക്കുക. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മത്സരം രാജ്യത്തെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായിരിക്കും.

നാഷണൽ ട്രേഡിങ് ഹൗസാണ് ടൂർണമെന്റിന്റെ സ്പോൺസർ. ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ (ബി.ബി.എസ്.എഫ്) പിന്തുണയോടെ നടക്കുന്ന ടൂർണമെന്റിൽ ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പ്രതിഭാധനരായ കളിക്കാർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മത്സരങ്ങൾ ആരംഭിക്കും. 7.30ന് ഹ്രസ്വമായ ഉദ്ഘാടന ചടങ്ങ് നടക്കും.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗ്ൾസ്, ഡബിൾസ് (അണ്ടർ 9 മുതൽ അണ്ടർ19 വരെ), പുരുഷ ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, F1–F5), വനിതാ ഡബിൾസ് (ലെവലുകൾ 1 ആൻഡ് 2), മിക്സ്ഡ് ഡബിൾസ് (ലെവലുകൾ സി, 1 ആൻഡ് 2) എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. എല്ലാ മത്സരങ്ങളും നോക്കൗട്ട് ഫോർമാറ്റിലായിരിക്കും. ബി.ഡബ്ല്യു.എഫ് നിയമങ്ങൾ കർശനമായി പാലിക്കുകയും യോഗ്യതയുള്ള അമ്പയർമാർ കളി നിയന്ത്രിക്കുകയും ചെയ്യും. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനിക്കും. കൂടാതെ എല്ലാ മത്സരാർഥികൾക്കും അവരുടെ പങ്കാളിത്തത്തിന് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകും.

സ്‌കൂൾ വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചൻ, ടൂർണമെന്റ് റഫറി ഷനിൽ അബ്ദുൾ റഹീം (ബാഡ്മിന്റൺ ഏഷ്യ), ജനറൽ കൺവീനർ ആദിൽ അഹമ്മദ്, കോഓഡിനേറ്റർ ബിനോജ് മാത്യു എന്നിവരുടെനേതൃത്വത്തിലും മുൻ ഭരണ സമിതി അംഗം-സ്‌പോർട്‌സ് രാജേഷ് എം.എൻ എന്നിവരുടെ മാർഗനിർദ്ദേശത്തോടെയുമാണ് മത്സരം ഒരുക്കുന്നത്. ഇന്ത്യൻ സ്‌കൂളിലെ നവീകരിച്ച സ്‌പോർട്‌സ് സൗകര്യങ്ങൾ ടൂർണമെന്റ് നടത്തുന്നതിന് പൂർണമായും തയ്യാറായിക്കഴിഞ്ഞു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ ബാഡ്മിന്റൺ പ്രേമികളെ ടൂർണമെന്റിൽ പങ്കെടുക്കാനും ഒരു വർഷം നീളുന്ന പ്ലേറ്റിനും ജൂബിലി ആഘോഷങ്ങളിൽ പങ്കാളികളാകാനും ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചനെ ‪+973 3919 8193‬ എന്ന നമ്പറിൽ ബന്ധപ്പെടുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian School Badminton Tournament begins today; Over 400 matches, Morethan 350 competitors
Next Story