സി.ബി.എസ്.ഇ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ സ്കൂളിന് മികച്ച നേട്ടം
text_fieldsസി.ബി.എസ്.ഇ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ വിജയം നേടിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ സ്കൂൾ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. ഇന്ത്യൻ സ്കൂൾ അണ്ടർ-14 ഗേൾസ് ടീം ആ വിഭാഗത്തിൽ ചാമ്പ്യന്മാരായി. ശാസ്തിഗ ബാലമുരുകൻ, ജാനറ്റ് ജോർജ്, ധ്രുവി പാണിഗ്രഹി, സഞ്ജന സെൽവരാജ് എന്നിവരാണ് വിജയിച്ച ടീമംഗങ്ങൾ.
അണ്ടർ-19 ഗേൾസ് വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ റണ്ണർ-അപ് സ്ഥാനം നേടി. റിച്ച ആൻ ബിജു, ദീപ്ശിഖാ കിഷോർ, ഉമ ഈശ്വരി, ജെറുഷ എലിസബത്ത് എന്നിവരായിരുന്നു ടീമിലെ അംഗങ്ങൾ. അണ്ടർ-14 ആൺകുട്ടികളുടെ ടീമും മികച്ച പ്രകടനത്തോടെ റണ്ണർ-അപ് കിരീടം നേടി. പ്രണവ് സന്തോഷ്, കാശിനാഥ് കെ. സിൽജിത്ത്, പരമേഷ് സുരേഷ്, അതരാവ് ജഗ്താപ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, കായിക വകുപ്പ് മേധാവി ശ്രീധർ ശിവ എസ് എന്നിവർ ജേതാക്കളെയും പരിശീലകനായ സൈക്കത്ത് സർക്കാറിനെയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

