സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച വിജയം: ഹർഷ് ബാബർവൽ ടോപ്പർ
text_fieldsഹർഷ് ബാബർവൽ, ദീപ്ശിഖാ കിഷോർ, ദുർഗ നീലകണ്ഠൻ കവിത
മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന ജയം. 860 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയപ്പോൾ സ്കൂൾ 99.99% എന്ന ശ്രദ്ധേയമായ വിജയശതമാനം കൈവരിച്ചു. 500 ൽ 498 മാർക്ക് (99.6%) നേടിയ ഹർഷ് ബാബർവൽ സ്കൂൾ ടോപ്പറായി. ദീപ്ശിഖാ കിഷോർ 493 മാർക്ക് (98.6%) നേടി രണ്ടാം സ്ഥാനവും ദുർഗ നീലകണ്ഠൻ കവിത 492 മാർക്ക് (98.4%) നേടി മൂന്നാം സ്ഥാനവും വൈവരിച്ചു.
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, ഒഫീഷ്യേറ്റിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അഭിനന്ദിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾക്ക് അനുസൃതമായി, സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ടു ബോർഡ് പരീക്ഷാ അവസരങ്ങൾ നൽകിയിരുന്നു. മെയിൻ പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയും രണ്ടാം പരീക്ഷ മെയ് 15 മുതൽ മെയ് 21 വരെയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

