ഇന്ത്യൻ സ്കൂളിൽ ഒാൺലൈൻ ക്ലാസ് പുനരാരംഭിക്കുന്നു
text_fieldsമനാമ: ഇന്ത്യൻ സ്കൂളിൽ ഒാൺലൈൻ ക്ലാസുകൾ സെപ്റ്റംബർ ആറിന് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ലാസുകളുടെ ടൈംടേബിൾ സ്കൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ പിന്നീട് പേരൻറ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
റിഫ കാമ്പസിൽ സെപ്റ്റംബർ ആറിന് എൽ.കെ.ജി/യു.കെ.ജി/ക്ലാസുകളും എട്ടിന് ഒന്നുമുതൽ മൂന്നുവരെയുള്ള ക്ലാസുകളും ആരംഭിക്കും.
ഒാൺലൈൻ ക്ലാസ് വേണോ സ്കൂളിൽ എത്തിയുള്ള ക്ലാസ് വേണോ എന്നറിയാൻ ഇന്ത്യൻ സ്കൂൾ സർവേ നടത്തിയിരുന്നു. അഞ്ച് ശതമാനത്തിൽ താെഴ വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ എത്താൻ താൽപര്യപ്പെട്ടത്. സ്കൂളിൽ വരാൻ താൽപര്യപ്പെട്ടവർക്കായുള്ള ഡെഷ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും. അതേസമയം, ഇൗ വിദ്യാർഥികളും അടുത്തമാസം തുടങ്ങുന്ന ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കണം. റഗുലർ ക്ലാസുകൾ ഇല്ലാത്ത ദിവസങ്ങളിലും ഇവർ ഒാൺലൈൻ ക്ലാസിൽ പെങ്കടുക്കണം.
അതിനിടെ, ഇൗ മാസം അവസാനത്തോടെ സ്കൂൾ ഫീസ് അടക്കാത്ത വിദ്യാർഥികളെ ഒാൺലൈൻ/റഗുലർ ക്ലാസിൽ പെങ്കടുപ്പിക്കില്ലെന്നും സ്കൂൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

