Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിന് ആവേശം പകർന്ന് ഇന്ത്യൻ ഖവ്വാലി

text_fields
bookmark_border
ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിന് ആവേശം പകർന്ന് ഇന്ത്യൻ ഖവ്വാലി
cancel
camera_alt

കൾച്ചറൽ ഹാളിൽ നടന്ന ഖവ്വാലിയിൽ നിന്ന്

മനാമ: 35-ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തോടനുബന്ധിച്ച് ബി.എ.സി.എ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഖവ്വാലി സംഗീത സന്ധ്യ ശ്രദ്ധേയമായി. കൾച്ചറൽ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ യൂസഫ് ഖാൻ നിസാമിയും സംഘവുമാണ് ഖവ്വാലി അവതരിപ്പിച്ചത്.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത്, ബി.എ.സി.എ ഡയറക്ടറേറ്റ് ഡയറക്ടർ ഹുദ അൽ അലാവി എന്നിവർക്കൊപ്പം നയതന്ത്ര പ്രതിനിധികളും സാംസ്കാരിക-സംഗീത രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ദീർഘകാല ചരിത്രബന്ധവും ശക്തമായ സാംസ്കാരിക സഹകരണവും ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് എടുത്തുപറഞ്ഞു. അന്താരാഷ്ട്ര സംഗീതോത്സവത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത്തരം സാംസ്കാരിക പരിപാടികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിസാമുദ്ദീൻ ഔലിയ, അമീർ ഖുസ്രു എന്നിവരുടെ വരികളിൽ നിന്നും പാരമ്പര്യത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള ഖവ്വാലി ഗാനങ്ങളാണ് യൂസഫ് ഖാൻ നിസാമിയും സംഘവും വേദിയിൽ ആലപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Traditional Sufi Music Highlights 35th Bahrain International Music Festival
Next Story