ഹൃദയാഘാതം: ഇന്ത്യൻ പ്രവാസി ബഹ്റൈനിൽ മരിച്ചു

19:34 PM
10/11/2018

മനാമ: ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യൻ പ്രവാസി ബഹ്‌റൈനിൽ നിര്യാതനായി. ബിഹാർ സ്വദേശി സുരേന്ദ്ര സിങ്(37) ആണ് മരണപ്പെട്ടത്. നിർമാണ കമ്പനി തൊഴിലാളിയായ സുരേന്ദ്ര സിങ്ങിന് ടൂബ്ലിയിലെ ഒർലാണ്ടോ ലേബർ ക്യാമ്പിലെ താമസ സ്ഥലത്തു വെച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കഴിഞ്ഞ നാല് മാസമായി നാട്ടിൽ പോകാൻ തയാറെടുത്തിരുന്നെങ്കിലും പോകാൻ സാധിക്കാത്തതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇദ്ദേഹമെന്ന് സഹ തൊഴിലാളികൾ പറഞ്ഞു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യയും മൂന്നു കുട്ടികളും നാട്ടിലുണ്ട്.

Loading...
COMMENTS