ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹുസ്റ്റൻ ചാപ്റ്റർ പ്രതിഷേധിച്ചു
text_fieldsഷാഫി പറമ്പിൽ
മനാമ: ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ പൊലീസ് നടപടി സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണെന്ന് ഐ.ഒ.സി ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയ് എൻ സാമുവൽ, ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നിൽ, ദേശീയ സെക്രട്ടറി സൈമൺ വാളാച്ചേരിയിൽ, വൈസ് പ്രസിഡന്റുമാരായ ജോമോൻ ഇടയാടി, ബിബി പാറയിൽ, അജി കോട്ടയിൽ, ബിജു ഇട്ടൻ, സെക്രട്ടറി രാജേഷ് വർഗീസ് മാത്യു, സീനിയർ ഫോറം ഭാരവാഹികളായ എസ്.കെ. ചെറിയാൻ, എബ്രഹാം മാത്യു, ചെയർമാൻ ജോസഫ് എബ്രഹാം, വുമൺ ഫോറം ഭാരവാഹികളായ പൊന്നുപിള്ള, മെർലിൻ, സന്തോഷ് മാത്യു ആറ്റുപുറം, വൈസ് ചെയർമാൻ മാർട്ടിൻ, ജോയന്റ് ട്രഷറർ ജോജി ജോസഫ്, ഫോമ ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേൽ എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
സമരങ്ങളെ അടിച്ചമർത്താനാണ് പിണറായിയുടെ പൊലീസ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. മർദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.ഒ.സി ഹുസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

