കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഓർത്തഡോക്സ് സഭാ തലവൻ
text_fieldsഇന്ത്യൻ ഓർത്തഡോക്സ് സഭാ തലവനും കിരീടാവകാശിയുമായും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ഇന്ത്യൻ ഓർത്തഡോക്സ് സഭാ തലവൻ പരമോന്നത കാതോലിക്കാ ബാവ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസുമായി കൂടിക്കാഴ്ച നടത്തി. ഗുദൈബിയ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ മതസഹിഷ്ണുത, ബഹുസ്വരത, പരസ്പര സഹവർത്തിത്വം എന്നീ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് ബഹ്‌റൈന്റെ നയമെന്ന് കിരീടാവകാശി വ്യക്തമാക്കി. വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ പരസ്പര ബഹുമാനവും തുറന്ന സമീപനവും പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യം എന്നും മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ആരാധനാലയങ്ങൾ പരസ്പര ബഹുമാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതിൽ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. രാജാവിന്റെ ദീർഘവീക്ഷണവും കിരീടാവകാശിയുടെ മാർഗ്ഗനിർദ്ദേശങ്ങളും വഴി ബഹ്‌റൈൻ പുലർത്തുന്ന മതസഹിഷ്ണുതയും സഹവർത്തിത്വവും ലോകത്തിന് തന്നെ മാതൃകാപരമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കൊട്ടാരം കാര്യ മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സാമ്പത്തിക ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

