ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ദി ഡിവ കോണ്ടസ്റ്റ്: പ്രധ്ന്യ സുബാന്ദ് വിജയി
text_fieldsഇന്ത്യൻ ലേഡീസ് അസോസിയേഷൻ സംഘടിപ്പിച്ച ദി ഡിവ കോണ്ടസ്റ്റിൽനിന്ന്
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിലെ അൽ ഫനാർ ഹാളിൽ ദി ഡിവ കോണ്ടസ്റ്റ് 2023 ഗോ വിത്ത് ദി ഗ്ലോ, ബിയോണ്ട് ബ്യൂട്ടി എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസഫ് ലോറി, പാർലമെന്റ് അംഗം ബസ്മ മുബാറക് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രധ്ന്യ സുബാന്ദ് ഐ.എൽ.എ ദിവ 2023ൽ വിജയിയായി. തരുൺ സച്ചാറാണ് റണ്ണർഅപ്. യങ് ദിവോ വിഭാഗത്തിൽ പ്രിയംവദ നേഹ ഷാജു ഒന്നാം സ്ഥാനവും അരിയാന മൊഹന്തി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഐ.എൽ.എ ദിവ നഴ്സ് 2023 മത്സരത്തിൽ കിംസ് ആശുപത്രിയിലെ വിശാഖ കുംബാരെ ഒന്നാം സ്ഥാനവും സൂര്യ ശരത്ത് രണ്ടാം സ്ഥാനവും നേടി. ഐ.എൽ.എ നടത്തിവരുന്ന സ്നേഹയിലെ വിദ്യാർഥികൾ, ഐ.എൽ.എയുടെ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്ന, വീട്ടുജോലി ചെയ്യുന്ന വനിതകൾ എന്നിവരും ഫാഷൻഷോയിൽ പങ്കെടുത്തു. ഐ.എൽ.എ പ്രസിഡന്റ് ശാരദ അജിത്ത് അതിഥികളെ സ്വാഗതംചെയ്തു.

