ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ദീപാവലി ആഘോഷിച്ചു
text_fieldsഇന്ത്യൻ ലേഡീസ് അസോസിയേഷൻ ദീപാവലി ആഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) ദീപാവലി ആഘോഷം സംഘടിപ്പിച്ചു, വിവിധ രാജ്യങ്ങളിൽനിന്നുള്ള 500ലധികം പേർ പങ്കെടുത്തു. സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി പിങ്ക് വിളക്കുകൾ കൊണ്ട് വേദി പ്രകാശിപ്പിച്ചു.
മെഗാ മാർട്ടിന്റെയും അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്., ഷോപ്പിങ്, ഫുഡ് സ്റ്റാളുകൾ, സൗജന്യ ആരോഗ്യ പരിശോധനകൾ എന്നിവ ഉൾപ്പെടെ ഒരുക്കിയിരുന്നു. കരകൗശല വസ്തുക്കളും വീടുകളിൽ ഉണ്ടാക്കിയ പലഹാരങ്ങളും, അടക്കം വൈവിധ്യപൂർണമായ രുചികൾ ആസ്വദിക്കാൻ ഏവർക്കും അവസരമൊരുക്കി. ഐ.എൽ.എ പ്രസിഡൻറ് കിരൺ മാംഗ്ലെ കമ്യൂണിറ്റിയുടെ പിന്തുണക്ക് നന്ദി പറഞ്ഞു.

