‘ഇന്ത്യ ഇൻ ബഹ്റൈൻ’ ഫെസ്റ്റിവലിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷനും
text_fields‘ഇന്ത്യ ഇൻ ബഹ്റൈൻ’ ഫെസ്റ്റിവലിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്റ്റാൾ
മനാമ: ഇന്ത്യൻ എംബസിയിൽ നടന്ന ‘ഇന്ത്യ ഇൻ ബഹ്റൈൻ’ ഫെസ്റ്റിവലിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷനും പങ്കെടുത്തു. വിവിധ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും ക്ലാസിക്കൽ, നാടോടി പ്രകടനത്തെ പ്രതിനിധീകരിക്കുന്ന കലാപരിപാടികളും പൈതൃക, കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു. വൈവിധ്യം നിറച്ച ഇന്ത്യൻ രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകളുമുണ്ടായിരുന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ സ്റ്റാൾ ശ്രദ്ധേയമായിരുന്നു. പ്രസിഡന്റ് ശാരദ അജിത്, ഭാരവാഹികളായ കിരൺ മാംഗിൾ, ഡോ. തേജേന്ദർ കൗർ സർന, കൈകുഷൻ കാസി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്റ്റാളുകൾ പ്രവർത്തിച്ചത് .

