പ്രൗഢഗംഭീരമായി ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനാഘോഷം
text_fieldsഇന്ത്യൻ ക്ലബിൽ നടന്ന ആഘോഷത്തിൽനിന്ന്
സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ ക്ലബ്
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. 6:30-ന് ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി. ക്ലബ് അംഗങ്ങൾ, സമ്മർ ക്യാമ്പ് രക്ഷിതാക്കൾ, കുട്ടികൾ എന്നിവരുൾപ്പെടെ നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ പതാക ഉയർത്തിയതിന് ശേഷം എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ആഘോഷിച്ച് ഗുരുദേവ സോഷ്യൽ സൊസൈറ്റി
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 8.00 മണിക്ക് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് ദേശഭക്തിഗാനവും, മധുര വിതരണവും ഉണ്ടായിരുന്നു. വൈസ് ചെയർമാൻ സതീഷ് കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ ആശംസ അറിയിച്ചു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും, ലേഡീസ് വിങ് പ്രവർത്തകരും, നിരവധി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നടന്ന ആഘോഷം
കെ.എം.സി.സി ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി
മനാമ: കെ.എം.സി.സി ബഹറൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഭാരതത്തിന്റെ 80മത് സ്വാതന്ത്ര്യ ദിനാഘോഷം സിഎച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ അബ്ദുൽ അസീസ് പതാക ഉയർത്തി. ദേശഭക്തിഗാനം ആലപിക്കുകയും സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും ചെയ്തു. തുടർന്ന് ഭാരവാഹികൾ ചേർന്ന കേക്ക് കട്ട് ചെയ്യുകയും മധുര വിതരണം നടത്തുകയും ചെയ്തു.
എസ്.എൻ.സി.എസ്
മനാമ: സ്വാതന്ത്ര്യദിനം ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) ബഹ്‌റൈൻ ആഘോഷിച്ചു. മനാമയിലെ എസ്.എൻ.സി.എസ് ആസ്ഥാനത് നടന്ന ചടങ്ങിൽ ചെയർമാൻ സുനീഷ് സുശീലൻ ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെയും, സ്വാതന്ത്ര്യ സമര നായകന്മാർ നൽകിയ സംഭാവനകളെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ജനറൽ സെക്രട്ടറി പ്രകാശ് കെ.പി. സ്വാഗതപ്രസംഗവും സ്വാതന്ത്ര്യദിന ആശംസകളും നേർന്നു. മെമ്പർഷിപ്പ് സെക്രട്ടറി ഷിബു രാഘവൻ നന്ദി രേഖപ്പെടുത്തി. ചടങ്ങിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, പങ്കെടുത്ത മുഴുവൻ പ്രവാസികൾക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചു.
എസ്.എൻ.സി.എസ്
ബഹ്റൈൻ എ.കെ.സി. സി.
മനാമ: ഭാരതത്തിന്റെ 80-ആം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ച് ബഹ്റൈൻ എ.കെ.സി. സി. ദേശീയ പതാക ഉയർത്തി ബഹ്റൈൻ പ്രസിഡന്‍റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടികൾ ഉദ്ഘാടനം ചെയ്തു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ് ജീവിക്കാനും, സ്വാതന്ത്ര്യം നിലനിർത്താനും നമുക്ക് കഴിയണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചാൾസ് ആലുക്ക പറഞ്ഞു. പോളി വിതയത്തിൽ അധ്യക്ഷനായിരുന്നു. ജോജി കുര്യൻ സ്വാഗതവും ജെസ്സി ജെൻസൺ നന്ദിയും പറഞ്ഞു.
വി.ഒ.ടി സ്വാതന്ത്ര്യ ദിനാഘോഷം
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം (വി.ഒ.ടി) ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കെ.സി.എയിൽ വച്ചു നടന്ന ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളും കുടുംബാംഗങ്ങളും അണിനിരന്ന ദേശഭക്തിഗാനാലാപനവും മധുര വിതരണവും നടന്നു. പ്രസിഡന്റ് വിനീഷ് ശിവദാസൻ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനോജ് വർക്കല സ്വാതന്ത്ര്യ ദിനസന്ദേശം നൽകുകയും ചെയ്തു.
വി.ഒ.ടി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
കെ.സി.എ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തങ്ങളുടെ ആസ്ഥാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗികമായി തുടക്കം കുറിച്ചു. രാവിലെ 6:30-ന് പ്രസിഡന്റ് ജോൺ ദേശീയ പതാക ഉയർത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, അസോസിയേഷൻ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവർപ്പിച്ച ചടങ്ങ് സ്വാതന്ത്ര്യത്തിന്റെ സ്മരണകൾ പുതുക്കി.
ആഘോഷങ്ങൾ 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കുന്ന വൻ പൊതുപരിപാടിയോടെ സമാപിക്കും. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയായിരിക്കും വൈകുന്നേരത്തെ പരിപാടികൾ ആരംഭിക്കുക. തുടർന്ന് ഔദ്യോഗിക സ്വാതന്ത്ര്യദിന സാംസ്കാരിക സമ്മേളനം, കെ.സി.എ സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ, വരാനിരിക്കുന്ന ഓണം ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം എന്നിവ നടക്കും.
കെ.സി.എ പ്രസിഡന്‍റ് ജെയിംസ് ജോൺ പതാകയുയർത്തുന്നു
സാംസ ബഹ്‌റൈൻ
മനാമ: ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സാംസ ബഹ്‌റൈൻ ആഘോഷിച്ചു. ചടങ്ങിൽ ഉപദേശകസമതി അംഗം വത്സരാജ് കുയിമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രസിഡന്റ് റിയാസ് കല്ലമ്പലം അധ്യക്ഷൻ ആയ യോഗത്തിൽ ജനറൽ സെക്രട്ടറി സോവിൻ സ്വാഗതം പറഞ്ഞു. ട്രഷറർ സുനിൽ നീലഞ്ചേരി, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, മെമ്പർഷിപ് സെക്രട്ടറി വിനീത്, കിഡ്സ് വിംഗ് കൺവീനർ മനീഷ്, സൈബു, തൻസീർ, ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ, കിഡ്സ് വിംഗ് മെംബേർസ് ആയ ഡൈന, നേഹൽ, ഇനിയാ, ആദി തുടങ്ങി പങ്കെടുത്ത എല്ലാവരും ആശംസകൾ നേർന്നു സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മോഹനൻ നന്ദി പറഞ്ഞു.
സിറോ മലബാർ സൊസൈറ്റി (സിംസ്)
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സിറോ മലബാർ സൊസൈറ്റി (സിംസ് ) അംഗങ്ങളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. ടി. ജോസഫ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി നന്ദി രേഖപ്പെടുത്തി.
മൈത്രി ബഹ്റൈൻ
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം മൈത്രി ബഹ്റൈന്റെ നേതൃത്വത്തിൽ ട്യൂബ്ലി ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു. മൈത്രി ബഹ്റൈൻ പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.
ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും പൊതുപ്രവർത്തകനുമായ എബ്രഹാം ജോൺ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. ഇ.വി. രാജീവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മൈത്രി ബഹ്റൈൻ ചീഫ് കോ-ഓർഡിനേറ്റർ സുനിൽ ബാബു പരിപാടി നിയന്ത്രിച്ചു. ട്രഷറർ അബ്ദുൾ ബാരി നന്ദി രേഖപ്പെടുത്തിയതോടെ പരിപാടി സമാപിച്ചു.
മൂല്യബോധമുള്ള യുവത്വം ജനാധിപത്യത്തിന്റെ കരുത്ത്- ഐ.സി.എഫ് ജനസഭ
മനാമ: അറിവും മൂല്യബോധവും നേത്യത്വശേഷിയുമുള്ള യുവത്വമാ ണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്നും, ഇന്നത്തെ യുവത്വത്തെ സാമൂഹിക ഉത്തരവാദിത്തമുള്ളവരായി വാർത്തെടുക്കുന്ന തിലൂടെ നാളത്തെ ഇന്ത്യയെ കൂടുതൽ ശകതിപ്പെടുത്തി ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച് നിർത്താൻ കഴിയുമെന്നും ഐ.സി.എഫ് ജനസഭ അഭിപ്രായപ്പെട്ടു.
ഐ.സി.എഫ് ജനസഭയിൽ കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സംസാരിക്കുന്നു
സൽമാബാദ് സുന്നി സെന്ററിൽ അബ്ദു റഹീം സഖാഫിയുടെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡന്‍റ് അഡ്വ. എം.സി അബ്ദുൽ കരീം പ്രമേയ പ്രഭാഷണം നടത്തി.
കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്‍റ് ചെമ്പൻ ജലാൽ, ഐ.സി.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി ശമീർ പന്നൂർ, മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

