വർണാഭം, ഈ സ്വാതന്ത്ര്യദിനം
text_fieldsലൈറ്റ്സ് ഓഫ് കൈൻഡ്നസ് ആഘോഷം
തൊഴിലാളികൾക്ക് ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നസ്, ബിയോൺ മണിയുമായി സഹകരിച്ച്, സിത്ര പ്രദേശത്തെ താമസസ്ഥലത്ത് 100 താഴ്ന്നവരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവസ്തുക്കൾ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം, ശക്തിവേൽ, മുഹമ്മദ് യൂസുഫ്, ബിയോൺ മണി ടീം പ്രതിനിധി ടോബി മാത്യു, ജീവനക്കാർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
‘രംഗ് എ ആസാദി’: കലാലയം സ്വാതന്ത്ര്യ ദിനാഘോഷം
കെ.എം.സി.സി ബഹ്റൈൻ മനാമ സൂക് പ്രവർത്തക സംഗമം കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
മനാമ: സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി ‘രംഗ് എ ആസാദി: വൈവിധ്യങ്ങളാൽ നിറം പകർന്ന ഇന്ത്യ’ എന്നശീർഷകത്തിൽ ബഹ്റൈൻ കലാലയം സാംസ്കാരിക വേദി സൽമാബാദിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ലോകത്തിന്റെ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലിരുന്ന് മാതൃരാജ്യത്തിനുവേണ്ടി നടത്തിയ പൂർവികരുടെ പരിശ്രമങ്ങളെ അന്വേഷണാത്മകമായി പരിചയപ്പെടുത്തിയ അവതരണങ്ങൾ പരിപാടിയിൽ നടന്നു. ജർമനി, ജപ്പാൻ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യം സാധ്യമാക്കാൻവേണ്ടി ശ്രമങ്ങൾ നടത്തിയ അന്നത്തെ പ്രവാസികളുടെ സംഭാവനകളെ സ്മരിച്ചുള്ള സംസാരങ്ങൾ വേറിട്ട പഠനമായി.
ജനാധിപത്യത്തിന്റെ ആണിക്കല്ലുതന്നെ ഇളക്കുന്ന രാജ്യത്ത് നടന്ന കള്ളവോട്ട് വിഷയത്തിൽ ഗൗരവപൂർവമുള്ള അന്വേഷണങ്ങളും ജാഗ്രതയും വേണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. രാഷ്ട്രശില്പികളായ ഗാന്ധിയും നെഹ്റുവുമെല്ലാം ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ട ഭൂതചരിത്രത്തിൽനിന്നു പാഠം ഉൾക്കൊണ്ട് വർത്തമാന സാഹചര്യത്തിൽ ഗസ്സയിലെ ജനങ്ങളോട് എല്ലാ അർഥത്തിലും ചേർന്നുനിൽക്കാൻ രാജ്യത്തിന് ബാധ്യതയുണ്ട് എന്ന സന്ദേശംകൂടി സ്വാതന്ത്ര്യദിന പരിപാടി നൽകി.
ഒ.ഐ.സി.സി ഗ്ലോബൽ അംഗം ബിനു കുന്നന്താനം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ചെയർമാൻ മൻസൂർ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം റഷീദ് തെന്നല എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം അഷ്റഫ് മങ്കര, നാഷനൽ ജനറൽ സെക്രട്ടറി ജാഫർ ശരീഫ്, എക്സിക്യൂട്ടിവ് സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിക്കൽ എന്നിവർ പങ്കെടുത്തു. കലാലയം സെക്രട്ടറിമാരായ മിദ്ലാജ് സ്വാഗതവും സ്വലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം
സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിൽ നിന്ന്
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. അനീഷ് സാമുവൽ ജോൺ ഇന്ത്യൻ ദേശീയ പതാക പള്ളി അങ്കണത്തിൽ ഉയർത്തി. റവ. അനീഷ് സാമുവൽ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ലിറ്റിൻ എലിസബത്ത് സ്വാഗതം ആശംസിച്ചു.
തുടർന്ന് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അക്ഷരജ്യോതി മലയാള പഠന ക്ലാസ് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടന്നു. വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ ഏവർക്കും നന്ദി അറിയിച്ചു.
ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി മൈത്രി ബഹ്റൈൻ
മൈത്രി ബഹ്റൈൻ ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണത്തിൽനിന്ന്
മനാമ: മൈത്രി ബഹ്റൈൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ട്യുബ്ലി ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ചീഫ് കോഓഡിനേറ്റർ സുനിൽ ബാബു, ജോ. സെക്രട്ടറി ഷബീർ അലി, ചാരിറ്റി കൺവീനർ അൻവർ ശൂരനാട് എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരായ കാസിം പാടത്തകായിൽ, അജീഷ് കെ.വി, ഓ.കെ. കാസിം, മൊയ്തീൻ പയ്യോളി, മൂസക്കുട്ടി ഹാജി, അനീഷ്, അഷ്റഫ്, ഫസലു കാസിം, ഷിജു എന്നിവർ ആശംസകൾ പറഞ്ഞു.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ79ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നടന്ന ആഘോഷം
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനവും മധുര വിതരണവും ഉണ്ടായിരുന്നു.
രാവിലെ 9.00 മണി മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി നാല്പതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് പ്രശസ്ത ചിത്രകാരൻ സുജിത്ത് രാജ് നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം മിഥുൻ മോഹൻ മുഖ്യാഥിതിയായിരിന്നു. കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം പറഞ്ഞു. ചടങ്ങുകൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ സതീഷ് കുമാർ, ദേവദത്തൻ, ശിവജി ശിവദാസൻ, പരിപാടികളുടെ ജനറൽ കൺവീനർ വിനോദ് വിജയൻ, കൺവീനർമാരായ ശിവകുമാർ, ശ്രീമതി ബിസ്മി രാജ് എന്നിവർ നിയന്ത്രിച്ചു.
ആഘോഷിച്ച് സെന്റ് പീറ്റേഴ്സ് ഇടവക
സെന്റ് പീറ്റേഴ്സ് ഇടവക സംഘടിപ്പിച്ച ആഘോഷത്തിൽനിന്ന്
മനാമ: സ്വാതന്ത്ര്യത്തിന്റെ 79 ാം വാർഷിക ആഘോഷം ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു.
വി. കുർബാനക്ക് ശേഷം നടന്ന ആഘോഷ പരിപാടിയിൽ ഇടവക വികാരി ഫാ. സ്ലീബാ പോൾ കോറെപ്പിസ്കോപ്പ വട്ടാവേലിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് നേതൃത്വം നൽകിയ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു.
മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ബെന്നി പി. മാത്യു (വൈസ് പ്രസി), മനോഷ് കോര (സെക്ര), സാബു പൗലോസ് (ജോ. ട്രഷ), എൽദോ വി. കെ. (ജോ. സെക്ര), കമ്മിറ്റി ഭാരവാഹികളായ ലിജോ കെ. അലക്സ്, ബിജു തേലപ്പള്ളി, ലൗലി ജോസഫ്, ജിനോ സ്കറിയ, ആൻസൺ പി. ഐസക്ക് (എക്സ് ഒഫീഷ്യോ) ഭക്തസംഘടന ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർ ആഘോഷ പരിപാടിയിൽ പങ്കുകൊണ്ടു.
ശ്രീനാരായണ കൾചറൽ സൊസൈറ്റി
ശ്രീനാരായണ കൾചറൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന
പരിപാടിയിൽ നിന്ന്
മനാമ: സൽമാനിയയിലെ എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ കൃഷ്ണകുമാർ ഡി. ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ് ആശംസകൾ അറിയിച്ചു.
വിദ്യാർഥികളും മുതിർന്നവരുമായി നിരവധിപേർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
സമുചിതമായി ആഘോഷിച്ച് കെ.എം.സി.സി
മനാമ: ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഏകദേശം 200 വർഷത്തെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമപ്പെടുത്തലുമായി രാജ്യം 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കെ.എം.സി.സി ബഹ്റൈൻ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര പതാക ഉയർത്തി. ഭാരവാഹികളായ എ.പി. ഫൈസൽ, സലീം തളങ്കര, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിത്താഴ, മറ്റു ജില്ല-ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പൗരന്മാർ എന്ന നിലയിൽ ദയയും കരുതലും ഐക്യവും പുലർത്തുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ യഥാർഥ അർഥം നാം പ്രതിഫലിപ്പിക്കണമെന്ന് ശംസുദ്ദീൻ വെള്ളികുളങ്ങര പറഞ്ഞു. നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം ആഘോഷിക്കുക മാത്രമല്ല നിലനിർത്താൻ കൂടി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊട്ട ഗ്ലോബൽ ബഹ്റൈൻ ചാപ്റ്ററിന്റെ ആനിവേഴ്സറിയും സ്വാതന്ത്ര്യദിനാഘോഷവും
മൊട്ട ഗ്ലോബൽ ബഹ്റൈൻ ചാപ്റ്ററിന്റെ ആഘോഷത്തിൽനിന്ന്
മനാമ: മൊട്ട ഗ്ലോബൽ ബഹ്റൈൻ ചാപ്റ്ററിന്റെ ആനിവേഴ്സറിയും സ്വാതന്ത്ര്യദിനാഘോഷവും ബഹ്റൈൻ മീഡിയ സിറ്റിയിൽ നടന്നു.
ആഘോഷ പരിപാടികൾ മൊട്ട ഗ്ലോബൽ ബഹ്റൈൻ ചാപ്റ്ററിന്റെ കൺവീനർ സുധി ചത്തോത്ത്, കോഓഡിനേറ്റർമാരായ ഷാഫി ബദറുദീൻ, ജാബീർ അൽസഫ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ ഇ.വി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത്, സാമൂഹിക പ്രവർത്തകൻ രാജേഷ് പെരുങ്ങുഴി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

