ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ആശംസകൾ അറിയിച്ച് ബഹ്റൈൻ പാർലമെന്റ് സ്പീക്കറും ശൂറ കൗൺസിൽ ചെയർമാനും
text_fieldsപാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലവും ഇന്ത്യൻ അംബാസഡർ
വിനോദ് കെ. ജേക്കബും ( ഫയൽ ചിത്രം)
മനാമ: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനത്തിൽ ബഹ്റൈൻ പാർലമെന്റ് സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലവും ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹും ആശംസകൾ അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന് അയച്ച സന്ദേശത്തിലാണ് ഇരുവരും ആശംസകൾ അറിയിച്ചത്. ആശംസകൾക്ക് അംബാസഡർ നന്ദി രേഖപ്പെടുത്തുകയും, ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്, പ്രത്യേകിച്ച് പാർലമെന്ററി സഹകരണം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ തുടർ മാർഗനിർദേശങ്ങൾ തേടുകയും ചെയ്തു.
ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹിനൊപ്പം (ഫയൽ ചിത്രം)
കൂടാതെ, ബഹ്റൈൻ പൗരന്മാർക്കായി ഇന്ത്യ 2025 ജൂലൈയിൽ ഇലക്ട്രോണിക് വിസ സംവിധാനം ആരംഭിച്ചതായും അംബാസഡർ അറിയിച്ചു. ഈ പുതിയ സംവിധാനം ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. പുതിയ കാലഘട്ടത്തിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 2026 ഒക്ടോബറിൽ 55 വർഷം പൂർത്തിയാവുകയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഓർമപ്പെടുത്തലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

