‘ഇന്ത്യൻ ഇൻ ബഹ്റൈൻ’ ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം; നയതന്ത്ര ബന്ധത്തിന്റെ 55ാം വാർഷികത്തോടനുബന്ധിച്ചാണ് ഫെസ്റ്റ്
text_fields‘ഇന്ത്യൻ ഇൻ ബഹ്റൈൻ’ ഫെസ്റ്റിവൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം നിർവഹിക്കുന്നു
മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധത്തിന്റെ 55ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മൂന്നാമത് ‘ഇന്ത്യൻ ഇൻ ബഹ്റൈൻ’ ഫെസ്റ്റിവൽ ദാന മാളിൽ അരങ്ങേറി. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ബഹ്റൈൻ മുൻ തൊഴിൽ മന്ത്രി അബ്ദുന്നബി അൽ ശഅല, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുർറഹ്മാൻ ജുമ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. വർഗീസ് കുര്യൻ എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയും ദാന മാളും സംയുക്തമായി സംഘടിപ്പിച്ച മേളയിൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരുന്നത്.
ബഹ്റൈൻ കേരളീയ സമാജം അവതരിപ്പിച്ച ബഹ്റൈനി നാടോടി നൃത്തം ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തനത് ഭക്ഷണവിഭവങ്ങൾ, മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവയുടെ സ്റ്റാളുകൾ സന്ദർശകരെ ആകർഷിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളും കരകൗശല വസ്തുക്കളും മേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സുദൃഢമായ ജനകീയ ബന്ധത്തിന്റെയും വാണിജ്യ സഹകരണത്തിന്റെയും ഉദാഹരണമായി ഈ ഫെസ്റ്റിവൽ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

