ഓപൺ ഹൗസ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
text_fieldsഇന്ത്യൻ എംബസിയിൽ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ഓപൺ ഹൗസ് പരിപാടിയിൽനിന്ന്
മനാമ: മേയ് മാസത്തിലെ ഓപൺ ഹൗസ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. പ്രവാസി ഇന്ത്യക്കാരുടെ പരാതികൾ പരിഹരിക്കാനായി എല്ലാ മാസവും ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കാറുണ്ട്.
അംബാസഡർ വിനോദ് കെ. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എംബസി ജീവനക്കാരും നിയമവിദഗ്ധരും പങ്കെടുത്തു. പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള ആദരാഞ്ജലി അർപ്പിച്ചായിരുന്നു ഓപൺ ഹൗസിന് തുടക്കമായത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ പരിപാടിയിൽ 30 ഓളം പേരാണ് പരാതികളുമായെത്തിയത്. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട കേസുകളിലെ പരിഹാരങ്ങളും ദുരിതത്തിലായ പ്രവാസികളിൽ ചിലരെ നാട്ടിലെത്തിച്ചതിന്റെയും വിശദീകരണം ഓപൺ ഹൗസിൽ അംബാസഡർ നൽകുകയുണ്ടായി. കഴിഞ്ഞ മാസം എംബസി ഉദ്യോഗസ്ഥർ ലേഡീസ് ജയിലിലും ജനറൽ ജയിലിലും തടവുകാരെ നേരിട്ട് സന്ദർശിച്ചു.
ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വഴി ലേഡീസ് ജയിലിലെ അന്തേവാസികൾക്ക് സഹായ കിറ്റുകളും നൽകി. കോൺസുലാർ, കമ്യൂണിറ്റി വെൽഫെയർ വിഷയങ്ങളിൽ ഉടനടി സഹായവും പ്രതികരണവും നൽകുന്ന ബഹ്റൈൻ ഗവൺമെന്റ് അധികൃതർക്ക്, പ്രത്യേകിച്ച് തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഇമിഗ്രേഷൻ എന്നിവർക്ക് അംബാസഡർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

