ഇന്ത്യൻ എംബസി യോഗ ദിനാചരണം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ എംബസി ആഭിമുഖ്യത്തിൽ നടന്ന യോഗ സെഷൻ
മനാമ: ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ജനറൽ സ്പോർട്സ് അതോറിറ്റിയുടെ പിന്തുണയോടെ ഇന്ത്യൻ എംബസി യോഗ സെഷൻ സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. നൂറുകണക്കിന് യോഗ പ്രേമികൾ പങ്കെടുത്തു. എംബസി പരിസരത്തുനടന്ന സെഷനിൽ എംബസിയിലെ ഉദ്യോഗസ്ഥരും യോഗ പരിശീലകരും ബഹ്റൈനിലെ സ്കൂളുകളിൽ നിന്നുള്ള ഫിസിക്കൽ എജുക്കേഷൻ അധ്യാപകരും എംബസിയിൽ നടന്ന യോഗ ക്ലാസുകളിലെ വിദ്യാർഥികളും പങ്കെടുത്തു. യോഗയുടെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യൻ എംബസി മാർച്ച് ഒമ്പത് മുതൽ പ്രതിവാര യോഗ ക്ലാസുകൾ ആരംഭിച്ചിരുന്നു.

