ബഹ്റൈനിൽ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു
text_fieldsഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ.ജേക്കബിന്റെ നേതൃത്വത്തിൽ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപണ്‍ ഹൗസ്
മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ നിരവധി ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു.
ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് റമദാൻ ആശംസകൾ അറിയിച്ച അംബാസഡർ ഫെബ്രുവരി 21ന് ദാനാ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന്റെ വിജയത്തിനായി ഭാഗഭാക്കായവർക്കും എപിക്സ് സിനിമാസിൽ സംഘടിപ്പിച്ച ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തവർക്കും അംബാസഡർ നന്ദി അറിയിച്ചു.
കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്ത്യ ഗവൺമെന്റിന്റെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) വഴി ദുരിതത്തിലായ പ്രവാസികൾക്ക് താമസമൊരുക്കാനും അവരുടെ എമർജൻസി രേഖകൾ തയാറാക്കാനും വിമാനടിക്കറ്റുകൾക്കും ഉപയോഗിക്കുന്നത് തുടരുമെന്നും ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഐ.സി.ഡബ്ല്യു.എഫിൽനിന്നുള്ള നിയമസഹായവും പരിശോധിച്ചുറപ്പിച്ച അടിസ്ഥാനത്തിൽ ഇതിനോടകം നൽകിയിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.
ഫലപ്രദമായ സെഷനിൽ ഇന്ത്യൻ സമൂഹത്തിന്റെ പരാതികൾ/ പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ചിലത് ഓപൺ ഹൗസിലും പരിഹരിക്കപ്പെട്ടു. പങ്കെടുത്ത എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.