Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​രി​ഹാ​ര...

പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്

text_fields
bookmark_border
open house at Indian Embassy house
cancel
camera_alt

ഇ​ന്ത്യ​ന്‍ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ഓ​പ​ണ്‍ ഹൗ​സി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ന്‍ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും പ​രാ​തി​ക​ള്‍ക്കും പ​രി​ഹാ​രം തേ​ടി ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഓ​പ​ണ്‍ ഹൗ​സ് ഇ​ന്ത്യ​ന്‍ എം​ബ​സി സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബും എം​ബ​സി​യു​ടെ കോ​ണ്‍സു​ലാ​ര്‍ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും പ​ങ്കെ​ടു​ത്തു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ന​ട​ത്തി​യ ഓ​പ​ണ്‍ ഹൗ​സി​ല്‍ 60ല​ധി​കം ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ വ​ൻ​തോ​തി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ അം​ബാ​സ​ഡ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. എം​ബ​സി സം​ഘ​ടി​പ്പി​ച്ച ‘ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ ഫെ​സ്റ്റി​വ​ലി​ലും’ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ഓ​പ​ൺ ഹൗ​സി​ൽ ഉ​ന്ന​യി​ക്ക​​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും പ​രി​ഹ​രി​ച്ച​താ​യി അം​ബാ​ഡ​ർ അ​റി​യി​ച്ചു.

പ്ര​വാ​സി​സ​മൂ​ഹ​ത്തെ പ​രി​പാ​ലി​ക്കു​ന്ന​തി​ല്‍ ബ​ഹ്‌​റൈ​ന്‍ സ​ര്‍ക്കാ​റി​ന്റെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും തു​ട​ര്‍ച്ച​യാ​യ പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും ഭൂ​രി​ഭാ​ഗ​വും പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. മ​റ്റു​ള്ള​വ എ​ത്ര​യും വേ​ഗം ഏ​റ്റെ​ടു​ക്കും.

ഓ​പ​ണ്‍ ഹൗ​സി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​തി​ന് എ​ല്ലാ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ള്‍ക്കും അം​ബാ​സ​ഡ​ര്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open houseBahrain NewsIndian embassy
News Summary - Indian Embassy Open House with Remedial Guidelines
Next Story