ഇന്ത്യൻ എംബസി ഓപൺ ഹൗസ് എട്ടിന്
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പ്രവാസികളുമായി സംവദിക്കാൻ സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് വെള്ളിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30 വരെ എംബസി അങ്കണത്തിലാണ് പരിപാടി. അംബാസഡർ വിനോദ് കുമാർ ജേക്കബ്, കോൺസുലർ ടീം അംഗങ്ങൾ, അഭിഭാഷക പാനൽ തുടങ്ങിയവർ ഇന്ത്യൻ സമൂഹത്തിന്റെ പരാതികളും ആവശ്യങ്ങളും തൊഴിൽ പ്രശ്നങ്ങളും കേൾക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ ഒമ്പതിന് എംബസിയിലെത്തണം. ഇന്ത്യക്കാരല്ലാത്തവർക്ക് പ്രവേശനമുണ്ടാകില്ല. മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കേണ്ട ആവശ്യമില്ല. അതേസമയം, പരാതികളും നിർദേശങ്ങളും മാർച്ച് ആറിനകം wel2.bahrain@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചാൽ എളുപ്പത്തിലും കാര്യക്ഷമമായും പരിഗണിക്കാൻ കഴിയുമെന്ന് അധികൃതർ അഭ്യർഥിച്ചു.

