Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ​ൺ ഹൗ​സ്; പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​രി​ഹ​രി​ച്ചെ​ന്ന് എംബസി

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ   ഓ​പ​ൺ ഹൗ​സ്; പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​രി​ഹ​രി​ച്ചെ​ന്ന് എംബസി
cancel
camera_alt

 ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​പ​ൺ ഹൗ​സ്

മ​നാ​മ: ഇ​ന്ത്യ​ൻ സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം​ബ​സി​യു​ടെ കോ​ൺ​സു​ല​ർ ടീ​മും പാ​ന​ലും അ​ഭി​ഭാ​ഷ​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ഴു​പ​തോ​ളം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഓ​പ​ൺ ഹൗ​സി​ൽ പ​ങ്കെ​ടു​ത്തു. പ​രാ​തി​ക​ൾ അം​ബാ​സ​ഡ​റോ​ട് നേ​രി​ട്ടു​ന്ന​യി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. ഉ​യ​ർ​ന്ന പ​രാ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഓ​പ​ൺ ഹൗ​സി​ൽ ഉ​യ​ർ​ന്ന പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഫ​ല​പ്ര​ദ​മാ​യി പ​രി​ഹ​രി​ച്ചെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. ദു​രി​ത​ത്തി​ലാ​യ ഇ​ന്ത്യ​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ എം​ബ​സി നി​ര​വ​ധി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു. ദു​രി​ത​ത്തി​ലാ​യ വീ​ട്ടു​​ജോ​ലി​ക്കാ​ർ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് താ​മ​സ​സ്ഥ​ല​മ​ട​ക്കം ഏ​ർ​പ്പാ​ട് ചെ​യ്യാ​ൻ എം​ബ​സി​യു​ടെ മു​ൻ​കൈ​യി​ൽ സാ​ധി​ച്ചി​ട്ടു​ണ്ട്.

ഐ.​സി.​ഡ​ബ്ല്യു.​എ​ഫ് മു​ഖേ​ന ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കു​ള്ള എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ടി​ക്ക​റ്റു​ക​ളും ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി​യി​രു​ന്നു. ഡോം​ഗ ക​ണ്ണ​മ്മ, രാ​ജ​ൻ മു​ങ്കി തു​ട​ങ്ങി​യ​വ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി അ​ടു​ത്തി​ടെ വി​മാ​ന ടി​ക്ക​റ്റു​ക​ൾ ഐ.​സി.​ഡ​ബ്ല്യു.​എ​ഫ് മു​ഖേ​ന ന​ൽ​കി​യി​രു​ന്നു.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​രി​ക​ൾ​ക്ക് അം​ബാ​സ​ഡ​ർ ന​ന്ദി​പ​റ​ഞ്ഞു. ലേ​ബ​ർ, എ​ൽ.​എം.​ആ​ർ.​എ, ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ പി​ന്തു​ണ​യും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു. ഐ.​സി.‌​ആ​ർ.‌​എ​ഫ്, വേ​ൾ​ഡ് എ​ൻ.‌​ആ​ർ.‌​ഐ കൗ​ൺ​സി​ൽ, ബി.‌​കെ‌.​എ​സ്, ടി.‌​കെ.‌​എ​സ്, എ.​ടി.​എം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian embassy open housebahrain
News Summary - Indian Embassy Open House
Next Story