ബഹ്റൈനിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
text_fieldsബഹ്റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച യോഗാചരണത്തിൽനിന്ന്
മനാമ: 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി. ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായാണ് ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കുന്നത്. കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ആഘോഷത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനൊപ്പം മറ്റു പ്രമുഖരും 500ൽ അധികം യോഗ പ്രേമികളും പങ്കെടുത്തു. അടുത്തിടെ ഡൽഹിയിൽ നടന്ന രണ്ടാമത് ഏഷ്യൻ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ബഹ്റൈൻ യോഗാസന ടീമിനെ അംബാസഡർ ആദരിച്ചു.
'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്ന തീമിലുള്ള അന്താരാഷ്ട്ര യോഗ ദിനം 2025-നെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു. നിലവിലുള്ള പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബഹ്റൈന്റെ ദേശീയ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്ത നിർദേശങ്ങളും മാർഗനിർദേശങ്ങളും അടങ്ങിയ വിഡിയോകളും പ്രദർശിപ്പിച്ചു. ഈ നിർദേശങ്ങൾ എല്ലാ പ്രവാസികളും പാലിക്കണമെന്ന് അംബാസഡർ നിർദേശിച്ചു. ആഘോഷത്തിൽ പങ്കെടുത്ത വിവിധ ഇന്ത്യൻ കമ്യൂണിറ്റി ഓർഗനൈസേഷനുകൾക്കും സ്കൂളുകൾക്കും ഇന്ത്യൻ, ബഹ്റൈനി യോഗ പ്രേമികൾക്കും എംബസി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

