പാസ്പോർട്ട് കാലാവധി നീട്ടാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി
text_fieldsമനാമ: ആറ് മാസത്തിൽ താഴെ പാസ്‌പോർട്ട് കാലാവധിയുള്ള ഇന്ത്യക്കാർക്ക് സൗജന്യമായി കാലാവധി നീട്ടാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി. 6 മാസത്തെ കാലാവധിയാണ് നീട്ടി നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ സൗദി വിസിറ്റ് വിസക്കോ ഉംറ വിസക്കോ അപേക്ഷിക്കാൻ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസം കാലാവധി വേണമെന്നിരിക്കെ, ഈ സേവനം ഒട്ടേറെ പ്രവാസികൾക്ക് തുണയാകും.
സൗദി അറേബ്യയിലേക്കുള്ള യാത്രയും വിസ നടപടികളും മുടങ്ങിനിൽക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഈ സംവിധാനം ആശ്വാസമാണ്. അപേക്ഷ നൽകി ഏകദേശം 24 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാകും. ഒറിജിനൽ പാസ്‌പോർട്ട്, ബഹ്‌റൈൻ സി.പി.ആർ എന്നിവയുടെ പകർപ്പുകൾ ഇതിനായി നൽകണം. കുട്ടികളുടെ അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ രേഖകളും സമർപ്പിക്കണം.
നിലവിൽ കാലാവധിയുള്ളതും എന്നാൽ 6 മാസത്തിൽ താഴെ മാത്രം കാലാവധി ശേഷിക്കുന്നതുമായ പാസ്‌പോർട്ടുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
പാസ്‌പോർട്ട് കാലാവധി പൂർണമായും അവസാനിച്ചവർക്ക് ഈ സേവനം ലഭ്യമാകില്ല. അവർ പുതിയ പാസ്‌പോർട്ടിന് തന്നെ അപേക്ഷിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

